വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ശാലിനി തിരിച്ചു വരുന്നു..... മണിരത്‌നം ചിത്രത്തിലൂടെ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം ശാലിനി തിരിച്ചു വരുന്നു….. മണിരത്‌നം ചിത്രത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2021, 09:54 am IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു ബേബി ശാലിനി. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ കഴിവ് കൊണ്ടും അഭിനയ ശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മാമാട്ടിക്കുട്ടിയമ്മ പിന്നീട് സിനിമയില്‍ നായികയായും തിളങ്ങി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ കുട്ടി താരത്തില്‍ നിന്നും നായികയായി ചുവടുറപ്പിക്കാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ രണ്ടായിരത്തില്‍ തമിഴ് സൂപ്പര്‍ താരം അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി  സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

ശാലിനിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്.എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ശാലിനി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങുന്നു. പൊന്നിയിന്‍ ശെല്‍വം എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് ശാലിനി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നത്തിന്റെ ഈ പുതിയ ചിത്രം. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു താരനിര തന്നെ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശാലിനിയുടെ തിരിച്ചു വരവ് സന്തോഷത്തോടെയാണ് ആരാധകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് കുഞ്ചാക്കോ ബോബന്‍ ശാലിനി പ്രണയ ജോഡികള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളില്‍ ഒന്നായിരുന്നു. വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളാണ് ശാലിനി അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍.

Tags: actress salini
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies