ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷന്‍ 4×4 മഡ് റേസിംഗ് സിനിമ; ‘മഡ്ഡി’ അണിയറയില്‍ ഒരുങ്ങുന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷന്‍ 4×4 മഡ് റേസിംഗ് സിനിമ; ‘മഡ്ഡി’ അണിയറയില്‍ ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2021, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷന്‍ 4×4 മഡ് റേസിംഗ് സിനിമ ‘മഡ്ഡി’ അണിയറയില്‍ ഒരുങ്ങുന്നു. പികെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമ്മിച്ചിരിക്കുന്ന വിവിധ ഭാഷ ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ 4×4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ ചലച്ചിത്രമാണ് ‘മഡ്ഡി’. പുതുമുഖ സംവിധായകനായ ഡോ പ്രഗഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലറായ മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്.

മഡ് റേസിങ്ങിനെ പ്രേക്ഷകർക്ക് ത്രില്ലടിപ്പിക്കുന്ന രീതിയിൽ സിനിമയിലേക്കെത്തിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ പ്രമേയം എന്നതിനാൽ തന്നെ റെഫർ ചെയ്യാൻ മറ്റ് സിനിമകൾ ഉണ്ടായിരുന്നില്ല എന്നതും നിർമ്മാണത്തിന്റെ സങ്കീർണത വർധിപ്പിച്ചു. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാഹസിക രംഗങ്ങൾ വളരെ യാഥാർഥ്യമായി ചെളിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നത് സിനിമ പ്രേമികൾക്ക് പുതിയ അനുഭവമേകും.

അഞ്ച് വർഷത്തോളം ചിലവഴിച്ചാണ് സംവിധായകൻ മഡ്ഡിക്കായി തയ്യാറെടുത്തത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർ രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനം നേടി ലൈവായി ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് അതിസാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നു. കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാത്സസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് , ഹോളിവുഡ് ചായഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ എന്നതും സിനിമയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഇതുവരെ പുറം ലോകം കാണാത്ത സാഹസികവും പ്രകൃതി മനോഹരവുമായ ലൊക്കേഷൻ പ്രേക്ഷകർക്ക് മികച്ച ദൃശ്യഭംഗിയേകും. ടീസർ ഉടൻ പുറത്തിറങ്ങുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ഹരീഷ് പേരടി, കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, ഗിന്നസ് മനോജ്‌, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies