കോഴിക്കോട്: 1921ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിക്കും. വയനാട്ടിലാണ് ആദ്യ ഘട്ട ചിത്രീകരണം നടക്കുന്നത്. മമ ധർമ എന്ന നിർമ്മാണ കമ്പനിയുടെ ബാനറിലാണ് എന്ന സിനിമ ചിത്രീകരിക്കുന്നത്.
മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി 151 സീനുകളോളമുള്ള വലിയ സിനിമയാണ് മമധർമ്മ ഒരുക്കുന്നത്. ഭാരതപ്പുഴ മുതൽ ചാലിയാർ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നും അലി അക്ബർ പറഞ്ഞിരുന്നു. 1921ൽ നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ പൂർണമായും പൊതുജന പങ്കാളിത്തത്തോടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ്.
ചിത്രത്തിലെ ‘അയ്യാര പാട്ട് പാടും പാണന്റെ നെഞ്ചിനകത്തും’ എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളും വീഡിയോ ഗാനത്തിലുണ്ട്. മലബാർ കലാപത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന ചിത്രത്തിന് ആശംസകളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments