ഒടുവിൽ സഫാരി ഔദ്യോഗികമായി അവതരിച്ചു; വില 14.69 ലക്ഷം മുതൽ

Published by
Janam Web Desk

മുംബൈ : ഏറ്റവും പുതിയ സഫാരി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ മോട്ടോഴ്സ്. 14.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് 21.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാനാകും. 30,000 രൂപയാണ് ബുക്കിംഗ് ചാർജ്.

ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ സഫാരി വിപണിയിലേക്കെത്തുന്നത്.

മികവുറ്റ എക്സ്റ്റീരിയർ:
സഫാരിയുടെ തനത് പ്രത്യേകതകൾ നിലനിർത്തികൊണ്ടാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലാവണ്യത്തോടെയുള്ള ഗ്രിൽ, സൂക്ഷ്മതയോടെയുള്ള സ്റ്റെപ്പ്ഡ് റൂഫ്, പ്രൗഢമായ ടെയിൽ ഗെയ്റ്റ് ഇവയെല്ലാം വാഹനത്തിന് കാഴ്‌ച്ചയിൽ അൾട്രാ പ്രീമിയം അനുഭവം നൽകുന്നതാണ്. ഗാംഭീര്യമാർന്ന സഫാരിയുടെ ആകൃതിക്ക് അനുയോജ്യമായ വിധം മികവുറ്റ വീൽ ആർച്ച്, ആർ 18 ഡയമണ്ട് കട്ട് അലോയ് എന്നിവ ചേരുന്നതോടെ കരുത്തുറ്റതായി വാഹനം മാറുന്നു. ക്രോം സൂക്ഷ്മമായി കൈകാര്യം ചെയ്തിരിക്കുന്നത് പുതിയ സഫാരിയെ തിളക്കമുള്ളതാക്കുന്നു.

ആകർഷകമായ പ്രീമിയം ഇൻറീരിയർ:
ക്ലാസിക്കായതും സുഖപ്രദവുമായ അനുഭവം ലഭിക്കുന്ന വിധത്തിലാണ് ഉൾഭാഗം തയ്യാറാക്കിയിരിക്കുന്നത്. വൈദഗ്‌ദ്ധ്യത്തോടെ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ വിവിധ സവിശേഷതകളുടെ തിരഞ്ഞെടുപ്പുകൾ കൂടി സാധ്യമാക്കുന്നതോടെ കൂടുതൽ ആകർഷകമാകുന്നു. ആഷ് വുഡ് ഡാഷ് ബോർഡ്, വിഭാഗത്തിലെ തന്നെ മികച്ച പനോരമിക് സൺ റൂഫ്, കാപ്റ്റൻ സീറ്റുകൾ, സ്ഥലസൗകര്യമുള്ള 3 നിര സീറ്റ് എന്നിവ വാഹനപ്രേമികളെ സഫാരി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പുതിയ സഫാരി 170 പിഎസ് ക്രിയോട്ടക് ഡീസൽ എഞ്ചിനൊപ്പം 6സ്പീഡ് ഓട്ടോമാറ്റിക്/മാനുവൽ ട്രാൻസ്മിഷൻ സവിഷേതകൂടി ചേർന്നതാണ്. 9 ജെബിഎൽ സ്പീക്കർ, 8.8” ഫ്ലോട്ടിംഗ് ഐലൻറ് ഇൻഫോടെയ്മെൻറ് സംവിധാനം, ‘ഇൻ-ടച്ച്’ ഇൻറർഫേയ്സ് മികവ്, ഐആർഎ കണക്ടറ്റഡ് കാർ ടെക്നോളജി, ഓട്ടോ ഹെൽഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ബോസ് മോഡ്ഇങ്ങനെ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇംപാക്ട് 2.0 ഡിസൈൻ ലാന്റ് റോവർറിന്റെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേക ആർക് ആർക്കിടെക്ട് സാങ്കേതിക വിദ്യയാണ് വാഹനം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

Share
Leave a Comment