ഓസ്‌കർ പുരസ്‌കാരത്തിന് യോഗ്യത നേടി സുരറൈ പോട്ര്; മികച്ച അഭിനേതാക്കളാകാൻ സൂര്യയും അപർണയും
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

ഓസ്‌കർ പുരസ്‌കാരത്തിന് യോഗ്യത നേടി സുരറൈ പോട്ര്; മികച്ച അഭിനേതാക്കളാകാൻ സൂര്യയും അപർണയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2021, 03:32 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: 93-ാമത് ഓസ്‌കർ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര്. സഹനിർമ്മാതാവായ രാജശേഖർ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്. സൂര്യയും അപർണ ബാലമുരളിയും മത്സരിച്ച് അഭിനയിച്ച ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു.

പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്ര് ഇടംനേടിയിരിക്കുന്നത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിൽ ജനറൽ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പല മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസാഞ്ചൽസിൽ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. അടുത്ത ഘട്ടത്തിൽ ഈ മാസം 28 മുതൽ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിക്കും.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies