ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ്; യെദിയൂരപ്പയ്ക്ക് ഇന്ന് ജന്മദിനം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ്; യെദിയൂരപ്പയ്‌ക്ക് ഇന്ന് ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 10:38 am IST
FacebookTwitterWhatsAppTelegram

ദക്ഷണേന്ത്യയിലെ ബിജെപിയുടെ ശക്തനായ നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയ്‌ക്ക് ഇന്ന് 78-ാം ജന്മദിനം. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ജന്മദിനം. കന്നടമണ്ണില്‍ പകരം വയ്‌ക്കാനില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് യെദിയൂരപ്പ. നാലു പതിറ്റാണ്ട് രാഷ്‌ട്രീയ ജീവിതത്തിലുടനീളം നിരവധി വെല്ലുവിളികളാണ് യെദിയൂരപ്പ നേരിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തില്‍ എത്തിച്ച നേതാവാണ് യെദിയൂരപ്പ.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിലും അതിനു ശേഷവും കോണ്‍ഗ്രസ്, ജെഡിഎസ് ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് കര്‍ണാടകയിലെ 25-ാംത് മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ 2019 ജൂലൈ 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതു നാലാം തവണയാണ് യെദ്യൂരപ്പ കന്നഡികരുടെ അമരക്കാരനായത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 150ലധികം സീറ്റ് കരസ്ഥമാക്കി കര്‍ണാടകത്തില്‍ ബിജെപി ഭരണം തുടരുമെന്ന പ്രഖ്യാപനം നടത്തി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലാണ് 78ലും യെദിയൂരപ്പ.

കോളേജ് വിദ്യാഭ്യാസ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍എസ്എസ് ശിക്കാരിപ്പുര കാര്യവാഹ്, ജനസംഘം താലൂക്ക് പ്രസിഡന്റ്, ബിജെപി ശിവമൊഗ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് തുടങ്ങി താഴെ തട്ടില്‍ നിന്ന് പടിപടിയായി വളര്‍ന്നുവന്ന നേതാവാണ് യെദിയൂരപ്പ. അടിയന്തിരവസ്ഥ കാലത്ത് ബെള്ളാരി, ശിവമോഗ ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിച്ചു.

1983ല്‍ ശിക്കാരിപ്പുരയില്‍ നിന്ന് എംഎല്‍എയായി. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരുവട്ടം മാത്രമാണ് മണ്ഡലം യെദിയൂരപ്പയെ കൈവിട്ടത്. 2007, 2008, 2018-ലും മുഖ്യമന്ത്രിയായിരുന്നു. 1994, 2004, 2018-ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും നിയമസഭ പ്രതിപക്ഷ നേതാവായി.

2012 നവംബറില്‍ ബിജെപിയുമായി പിണങ്ങി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2013 നവംബറില്‍ ബിജെപിയില്‍ തിരിച്ചെത്തി. 2014-ല്‍ ശിവമോഗയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2018-ല്‍ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാനായി പാര്‍ലമെന്റ് സ്ഥാനം രാജിവച്ച് ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ചു വിജയിച്ചു. കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് 224 അംഗ നിയമസഭയില്‍ 105 സീറ്റു നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

എന്നാല്‍, ജനവിധി മാനിക്കാതെ ജെഡിഎസിനു മുഖ്യമന്ത്രി സ്ഥാനം നല്‍കി കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. 13 മാസം മാത്രമായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്. സഖ്യസര്‍ക്കാരില്‍ അതൃപ്തരായ കോണ്‍ഗ്രസ്-ജെഡിഎസ് 17 എംഎല്‍എമാര്‍ രാജിവച്ചതോടെ സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റു.

പിന്നീട് സംസ്ഥാനത്ത് ബിജെപിയെ ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന കാഴ്ചയായിരുന്നു. 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28-ല്‍ 25 സീറ്റിലും ബിജെപി വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി പിന്തുണയോടെ നടി സുമലത വിജയിച്ചു. എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലൊഴികെ എല്ലാ സീറ്റുകളിലും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. കാര്‍ഷിക നിയമഭേദഗതി, തൊഴില്‍ നിയമഭേദഗതി, ഗോവധം നിരോധന നിയമം നടപ്പാക്കല്‍ തുടങ്ങി പതിറ്റാണ്ടുകളായുള്ള കന്നഡിഗരുടെ ആവശ്യങ്ങള്‍ ഓരോന്നായി നിറവേറ്റി സംസ്ഥാനത്തെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ് യെദിയൂരപ്പ.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായിരുന്നു കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. 78-ല്‍ എത്തിയ യെദ്യൂരപ്പ നാലര പതിറ്റാണ്ടായി കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ശക്തനായ പോരാളിയാണ്.

ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies