ആവേശമായി മഡ്ഡി ടീസർ: 10 മില്യൺ കവിഞ്ഞ് കാഴ്ചക്കാർ
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

ആവേശമായി മഡ്ഡി ടീസർ: 10 മില്യൺ കവിഞ്ഞ് കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 10:01 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : നവാഗതനായ ഡോ.പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ ഏറെ ശ്രദ്ധ നേടുന്നു. സിനിമ ആസ്വാദകർ ആവേശത്തോടെയാണ് ടീസർ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റർ റിലീസിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്രത്തോളം സസ്‌പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ടീസർ മണിക്കൂറുകൾക്കകം റെക്കോർഡുകൾ ഭേദിച്ചു. രണ്ട് ദിനം കൊണ്ട് പത്ത് ദശലക്ഷം (10മില്യൺ) ആളുകളാണ് ഇതുവരെ ടീസർ കണ്ടിരിക്കുന്നത്.

മഡ് റേസിങ്ങ് എന്താണെന്ന് അറിയാനുളള സസ്‌പെൻസ് ടീസർ നിലനിർത്തുന്നു. ഇതിനു പുറമെ സാഹസികതയും, ഇരു ടീമുകൾ തമ്മിലുളള വൈരാഗ്യവും, പ്രണയവുമൊക്കെ ടീസറിൽ ഒളിഞ്ഞിരിക്കുന്നു. ഇതൊരു കളിയല്ല രണ്ടു പിശാചുകൾക്കിടയിൽ പ്രതികാരത്തിന് വേണ്ടിയുളള ഓട്ടമാണെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. ഇതു വരെ സിനിമകളിൽ കാണാത്ത ചിത്രത്തിന്റെ ലോക്കേഷനുകളും അതി ഗംഭീരമായ കാഴ്ച വിരുന്നായിരിക്കും. കൂടാതെ ‘കോസ്റ്റ്ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ശ്വാസം അടക്കിപ്പിടിച്ച് മാത്രമാണ് ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസർ കാണാനാവുക. അതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് പശ്ചാത്തല സംഗീതമാണ്. കെ.ജി.എഫിന്റെ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് മഡ്ഡിയുടെ സംഗീതം ചെയ്തിരിക്കുന്നത്.

സാൻ ലോകേഷിന്റെ എഡിറ്റിങ്ങിനും, കെ.ജി.രതീഷിന്റെ ഛായാഗ്രഹണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മലയാള സിനിമയ്‌ക്ക് ഡോ.പ്രഗ്ഭൽ പുതിയൊരു വാഗ്ദാനമായിരിക്കുമെന്നാണ് ആസ്വാദകരുടെ പക്ഷം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. മഡ്ഡിയുടെ ടീസർ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് മഡ്ഡി റിലീസിനൊരുങ്ങുന്നത്. മഡ്ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും, തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടിരുന്നു. കന്നഡയിൽ ഡോ ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies