ന്യൂഡൽഹി: ഏറ്റവും അധികം ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. 55 സംരംഭകരാണ് പുതുതായി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ഇന്ത്യയിലുള്ള 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 ൽ ഉള്ളത്. 100 കോടിയിൽ അധികം ആസ്തിയുള്ള 209 ഇന്ത്യക്കാർ ലിസ്റ്റിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 89 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഏഷ്യയിൽ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോകപട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ അദ്ദേഹം.
ഗൗതം അദാനി, ശിവ്നാടാർ, സൈറസ് പൂനാവാല, രാധാകൃഷ്ണൻ ധമാനി, ദിലീപ് സാംഘ് വി, കുമാർ മംഗളം ബിർല, സൈറസ് മിസ്ത്രി, രാഹുൽ ബജാജ്, നൂസ് ലി വാഡിയ, ബിനു ഗോപാൽ, രാജീവ് സിംഗ്, അശ്വിൻ എസ് ധാനി എന്നിങ്ങനെ നിരവധി പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Comments