തൃശ്ശൂർ: കേരളത്തിന്റെ മുഖമുദ്രയായ തൃശ്ശൂർപൂരത്തിന്റെ പ്രൗഢി കൊറോണയുടെ പേര് പറഞ്ഞ് മുടക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമെന്ന് പൂരപ്രേമികളും ആനപ്രേമികളും. തൃശ്ശൂരിൽ നിലവിൽ ഒരു ആനപ്പുറത്ത് പൂരം മതിയെന്നുള്ള സർക്കാർ തീരുമാനം പിടിവാശിമാത്രമാണെന്നാണ് ആരോപണം ഉയരുന്നത്. പാറമേക്കാവ് ദേവസ്വം അംഗങ്ങളാണ് മൂന്നാന എന്ന നിർദ്ദേശത്തെ വിമർശിച്ച് രംഗത്തെത്തിയത്. ദേവസ്വം ബോർഡാണ് ഒരാനപ്പുറത്ത് പൂരം നടത്താനുള്ള അനുമതി ചോദിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ നിലവിൽ കൊറോണ രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ജില്ലാ ഭരണകൂടം ഈ ആവശ്യം അംഗീകരിച്ചേക്കില്ല. ഒരാനപുറത്ത് പൂരം നടത്താൻ അനുമതി നൽകിട്ടില്ല. ഇതെല്ലാം പൂരത്തെ തകർക്കാനാണെന്നാണ് പാറമേക്കാവ് ദേവസ്വം അംഗങ്ങൾ പറയുന്നത്.
പൂരത്തിന്റെ പ്രൗഢികുറയ്ക്കുന്നതിനെതിരെ ഉത്സവപ്രേമികളും ആനപ്രേമികളും രംഗത്തെത്തിയത്. 15 ആന വന്നാലും ഒരാന വന്നാലും പൂരത്തിന് ജനങ്ങളൊഴു കിയെത്തുമെന്നാണ് പൂരപ്രേമികളുടെ അവകാശ വാദം. കേരളത്തിന്റെ സാംസ്കാരിക ഉത്സവത്തേയും ആചാരങ്ങളേയും തകർക്കാനുള്ള ചില അന്താരാഷ്ട്രഗൂഢസംഘങ്ങളും എൻ.ജി.ഒ കളും ഇതിന് പിന്നിലുണ്ടെന്നാണ് ആനപ്രേമികൾ പറയുന്നത്.
തൃശ്ശൂർപൂരം നടക്കുന്നപോലെ പരമപ്രധാനമാണ് പൂരം നഗരിയിലെ പ്രദർശന ങ്ങളും ചമയപ്രദർശന സ്റ്റാളും. ഏതാണ്ട് അഞ്ചുകോടിരൂപയാണ് ഒരു വർഷത്തെ പൂരത്തിന്റെ സമാന്യ ചിലവ്. ഇത് കണ്ടെത്തുന്നത് പൂരം നഗരിയിലെ പ്രദർശനങ്ങളിൽ നിന്നുകൂടി ലഭിക്കുന്ന വരുമാനത്താലാണെന്നും പൂരപ്രേമികൾ പറയുന്നു.
ഈ നാട്ടിൽ തലങ്ങുവിലങ്ങും രാഷ്ട്രീയ ജാഥകളും പ്രചാരങ്ങളും മറ്റ് പരിപാടികളും നടക്കുകയാണ്. ജനങ്ങളെ ആരും നിയന്ത്രിക്കുന്നില്ല. പിന്നെ എന്തിനാണ് തൃശ്ശൂർ പൂരത്തിന്റെ പേരിൽ ഇത്ര കടുംപിടുത്തമെന്നാണ് പൂര പ്രേമികൾ ചോദിക്കുന്നത്. കഴിഞ്ഞവർഷം കൊറോണ തുടക്കത്തിൽ തൃശൂർ പൂരം പൂർണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. പതിനൊന്നരയ്ക്കും 12 നും ഇടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടിക്കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി. 5 പേർ മാത്രമേ അകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളു.
Comments