കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സിപിഎം കേന്ദ്രത്തിൽ നിന്നും ബോംബ് കണ്ടെത്തി. പാർട്ട് ശക്തി കേന്ദ്രമായ ഉക്കണ്ടൻ പീടികയിലെ ഇല്ലത്ത് താഴെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ഒരു ബോംബും നിർമ്മാണ സാമഗ്രികളും കണ്ടെടുത്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഒരു സ്റ്റീൽ ബോംബ്, 13 പുതിയ സ്റ്റീൽ കണ്ടെയ്നർ, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗൺ പൗഡർ, ആണി, കുപ്പിച്ചില്ല്, കല്ല്, പശ തുടങ്ങി നിർമ്മാണ സാമഗ്രികളുമാണ് കണ്ടെത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ ജില്ലയിൽ ഒട്ടാകെ പരിശോധനകൾ തുടരുകയാണ്.
Comments