തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തിലെ പുതിയ അതിഥികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തിലെ പുതിയ അതിഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 11:33 am IST
Facebook
Twitter
WhatsAppTelegram

 

കേരള കാര്‍ഷിക സര്‍വകലാശാലയും വനം വന്യജീവി വകുപ്പും കൊല്ലം ബേര്‍ഡ് ബറ്റാലിയനും കേരള ബേര്‍ഡ് അറ്റ്‌ലസ് സംഘവും ചേര്‍ന്ന് തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തില്‍ നടത്തിയ വാര്‍ഷിക സര്‍വ്വേയില്‍ പുതിയ ഇനം പക്ഷികളെ കണ്ടെത്തി. പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാല്‍പത് പേരാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നത്. 170 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിലെ വ്യത്യസ്തമായ ആവാസ മേഖലകളില്‍ സംഘങ്ങളായി തിരിഞ്ഞ് നാലു ദിവസം കൊണ്ടാണ് ഇവര്‍ പക്ഷികളെ നിരീക്ഷിച്ചു കണ്ടെത്തിയത്. മേനിപ്പൊന്‍മാന്‍, ഹിമാലയന്‍ ശരപ്പക്ഷി എന്നീ പുതിയ ഇനം പക്ഷികള്‍ ഉള്‍പ്പെടെ 179 ഇനം പക്ഷികളെ ഈ സംഘം കണ്ടെത്തി എത്തി.

സര്‍വ്വേയുടെ വിശദ റിപ്പോര്‍ട്ട് അടുത്തു തന്നെ പ്രസിദ്ധീകരിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. സജീവ് കുമാര്‍ വ്യക്തമാക്കി. നാല്‍പത് പേരടങ്ങുന്ന സര്‍വ്വേയ്‌ക്ക് ഡോ. ജിഷ്ണു, ഹരി മാവേലിക്കര, അയി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ടി. എസ്. സജു എന്നിവരാണ് നേതൃത്വം നല്‍കിയത്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തെന്മലയാണ് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം. അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ട ഗ്ലൂട്ടാ ട്രാവന്‍കൂറിക്ക എന്ന ചെന്തുരുണി മരങ്ങള്‍ ധാരാളമായി വളരുന്നതു കൊണ്ടാണ് ഈ പേരു ലഭിച്ചത്.

ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ വെച്ച് സംഗമിച്ച് കല്ലടയാറായി ഒഴുകുന്നത് കാണാം.1257 ഇനം സപുഷ്പിസസ്യങ്ങളും, 62 ഇനം സസ്തനികള്‍, 171 ഇനം പക്ഷികള്‍, 36 ഇനം ഉരഗങ്ങള്‍, 54 ഇനം ഉഭയജീവികള്‍, 31 ഇനം മത്സ്യങ്ങള്‍, 187 ഇനം ശലഭങ്ങള്‍, 44 ഇനം തുമ്പികള്‍, 40 ഇനം ഉറുമ്പുകള്‍ എന്നിവയെ ഇവിടെ കണ്ടു വരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും, ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളില്‍ ഒന്നായ ഓറിയന്റല്‍ ഗ്രാസ് ജുവല്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

 

 

Tags: Birds
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies