കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 11:34 am IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു:  തേൻ കഴിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് 59കാരൻ ആശുപത്രിയിൽ. നേപ്പാളിൽ നിന്നുള്ള പ്രാദേശികമായി ശേഖരിച്ച ‘മാഡ് ഹണി’ (Mad Honey) 15–20 മില്ലി കഴിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ഛർദ്ദി, തലകറക്കം, ഓക്കാനം എന്നിവയ്‌ക്കൊപ്പം ഹൃദയമിടിപ്പ് മിനിറ്റിൽ 42 ആയി കുറഞ്ഞു. രക്തസമ്മർദ്ദം 60/40ലേക്ക് താഴുകയും ചെയ്തു.

റോഡോഡെൻഡ്രോൺ (മലനിരകളിൽ വളരുന്ന ഒരു സസ്യം) പൂക്കളിൽ നിന്ന് തേനീച്ചകൾ ശേഖരിക്കുന്ന തേൻ ആണ് ‘മാഡ് ഹണി’. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്രയാനോടോക്സിൻ (Grayanotoxin) എന്ന വിഷാംശമാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഹൃദയത്തിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനത്തെ ഈ വിഷാംശം ബാധിക്കാം.  സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് International Journal of Emergency Medicine-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേപ്പാളിലും തുർക്കിയിലും നൂറ്റാണ്ടുകളായി മാഡ് ഹണി പരമ്പരാഗത ചികിത്സാരീതികളിൽ ഉപയോഗിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്‌ക്കുള്ള നാടൻ ഔഷധമായാണ് ചിലർ ഇത് ഉപയോഗിക്കുന്നത്.

എന്നാൽ ഇതിലെ വിഷാംശത്തിന്റെ അളവ് ഓരോ തേൻ ശേഖരത്തിലും വ്യത്യാസപ്പെടാം. അതിനാൽ സുരക്ഷിതമായ അളവ് കൃത്യമായി നിർണയിക്കുന്നത് ബുദ്ധിമുട്ടാണ്. ഓൺലൈൻ വിൽപ്പന വ്യാപകമായതോടെ മാഡ് ഹണിയുടെ വീര്യം അറിയാത്ത ഉപഭോക്താക്കളിലേക്കും ഇത് എത്തുന്നുണ്ട്. ദക്ഷിണ കൊറിയ, ഫ്രാൻസ്, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ഉൾപ്പെടെ മാഡ് ഹണി കഴിച്ചതിനെ തുടർന്നുള്ള വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മണിക്കൂറുകൾക്കുള്ളിൽ ഹൃദയമിടിപ്പ് താഴാം
മാഡ് ഹണി കഴിച്ചതിന് പിന്നാലെ തലകറക്കം, ഛർദ്ദി, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മർദ്ദം താഴുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ അലർജി, ബോധാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുരുതരമായ ഹൃദയമിടിപ്പ് കുറവും രക്തസമ്മർദ്ദം താഴുന്നതും ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം. തേൻ കഴിച്ചതിന്റെ വിവരം ഡോക്ടർമാരോട് പറയാത്ത പക്ഷം ശരിയായ കാരണം കണ്ടെത്താനും വൈകാം.

പാരമ്പര്യത്തിൽ നിന്ന് ആഗോള വിപണിയിലേക്ക്
നേപ്പാളിലെ ഗുരുങ് വിഭാഗത്തിന്റെ പാരമ്പര്യവുമായി മാഡ് ഹണിക്ക് അടുത്ത ബന്ധമുണ്ട്. ഹിമാലയൻ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന Apis laboriosa എന്ന ഭീമൻ തേനീച്ചകൾ റോഡോഡെൻഡ്രോൺ പൂക്കളിൽ നിന്ന് തേൻ ശേഖരിച്ചാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്.

ഏകദേശം 13,000 അടി ഉയരമുള്ള കുത്തനെയുള്ള പാറക്കെട്ടുകളിലാണ് ഇവയുടെ വലിയ തേൻകൂടുകൾ കാണപ്പെടുന്നത്. റോഡോഡെൻഡ്രോൺ പൂക്കളുടെ സാന്നിധ്യം കൂടുതലുള്ള വസന്തകാലത്ത് തേൻനിലെ വിഷാംശത്തിന്റെ അളവും ഉയർന്നേക്കാം. നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തേനും റോഡോഡെൻഡ്രോൺ പൂക്കളും ശേഖരിച്ച് വിഷാംശത്തിന്റെ അളവും തരവും പഠിക്കാനുള്ള ശ്രമങ്ങളും ഗവേഷകർ നടത്തിവരികയാണ്.

Tags: Mad Honey
Share
Tweet
SendShare

More News from this section

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

Latest News

7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിലെ പൊന്നക്കൽ മലയിൽ വൻ കഞ്ചാവ് വേട്ട, പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി

മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies