ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സ്‌കോര്‍ബോര്‍ഡില്‍ എസ്ബിഐ മുന്നില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സ്‌കോര്‍ബോര്‍ഡില്‍ എസ്ബിഐ മുന്നില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 04:23 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ സ്‌കോര്‍ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഒന്നാം സ്ഥാനത്തെത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ ബാങ്കുകളുടെ വിവിധ ഡിജിറ്റല്‍ പാരാമീറ്ററുകളാണ് സ്‌കോര്‍ബോര്‍ഡ് ട്രാക്ക് ചെയ്യുന്നത്. 13.5 കോടി ഉപയോക്താക്കളുടെ അടിത്തറയുള്ള എസ്ബിഐ 64 കോടി രൂപയോളം വരുന്ന യുപിഐ ഇടപാട് രേഖപ്പെടുത്തിയാണ് ഏറ്റവും മികച്ച റെമിറ്റര്‍ ബാങ്കായത്.

എസ്ബിഐ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ 636 കോടിയുടെ ഇടപാടാണ് നടത്തിയത്. ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ 67 ശതമാനം വരും ഇത്. മൊബൈല്‍ ബാങ്കിങിന്റെ 25 ശതമാനവും വിപണി വിഹിതം ബാങ്കിന്റെയാണ്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സര്‍വീസ് online.sbi ബാങ്കിങ് ക്രെഡിറ്റ്, ലെന്‍ഡിങ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 8.5 കോടി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നതത്.

എസ്ബിഐയുടെ ഫ്ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിങിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം പേഴ്സണല്‍ വായ്പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്പകള്‍ (സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍) അനുവദിച്ചു. 2020 ഓഗസ്റ്റ്-ഡിസംബര്‍ കാലത്ത് 4,230 കോടി രൂപ വരുന്ന 2.42 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവലോകനം ചെയ്തു.

ഏറ്റവും കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും എസ്ബിഐ ആണ്. എസ്ബിഐ ഉപഭോക്താക്കള്‍ 29 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. കാര്‍ഡ് ചെലവഴിക്കലില്‍ 30 ശതമാനം വിപണി വിഹിതവും ഇടപാടുകളില്‍ 29 ശതമാനം വിഹിതവുമുണ്ട്. പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് സ്ഥിരമായ പുരോഗതി നേടിയിട്ടുണ്ട്. ഭിം യുപിഐ ക്യൂആര്‍, ഭാരത് ക്യൂആര്‍, ഭിം ആധാര്‍, പിഒഎസ് തുടങ്ങിയ പേയ്മെന്റ് മോഡുകളിലൂടെ 31 ലക്ഷം മെര്‍ച്ചന്റ് ടച്ച്പോയിന്റുകളുണ്ട്. ഇതില്‍ 51 ശതമാനം പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യവും ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലാണ്. രാജ്യത്തുടനീളമുള്ള വ്യാപാരികളിലേക്ക് എത്തണമെന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് ഇത്.

ബാങ്കിന്റെ പേയ്മെന്റ് അഗ്രിഗേറ്റര്‍ സേവനമായ എസ്ബിഐഇപേ-ഒരു ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തേതും ഒരേയൊരു പേയ്മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമുമാണിത്. പൊതുമേഖലയിലും കേന്ദ്ര സര്‍ക്കാരിലും, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി വലിയ വ്യാപാര സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടത്തുന്നു. ഒപ്പം സ്വകാര്യ സംരംഭകര്‍ക്കും സേവനം ലഭ്യമാക്കുന്നു.

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies