ന്യൂഡൽഹി : കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീണർമാരാക്കി നിയോഗിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷരായിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്കരുതെന്നും കോടതി അറിയിച്ചു. ഗോവയിലെ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമിച്ച തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ റോഹിംഗ്ടൺ നരിമാൻ, ബി. ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ്് കമ്മീഷണറുടെ അധിക ചുമതല ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുക എന്നത് ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിച്ചിരിക്കുകയാണ്.
Comments