പ്രകൃതിയുടെ അമൃത്; അറിഞ്ഞിരിക്കാം ചിറ്റമൃതിന്റെ ഗുണങ്ങള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രകൃതിയുടെ അമൃത്; അറിഞ്ഞിരിക്കാം ചിറ്റമൃതിന്റെ ഗുണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 10:53 am IST
FacebookTwitterWhatsAppTelegram

ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാകുന്ന ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ പ്രകൃതിയിലെ ഔഷധ സസ്യങ്ങളില്‍ ഒന്നാണ് ചിറ്റമൃത്. പേരു പോലെ തന്നെ അമൃതിന്റെ ഗുണങ്ങളോടു കൂടിയ വള്ളിച്ചെടിയാണിത്. മരണമില്ലാത്തവന്‍ എന്ന് അര്‍ത്ഥം നല്‍കുന്ന ഈ ചെടിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ തന്നെയാണ് ഇതിന് ഈ പേരു നല്‍കുന്നത്.

ഈ തണ്ടുകള്‍ വെറുതെ മരത്തിനു മുകളില്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് പടര്‍ന്നു പിടിക്കും. അതായത് നശിക്കാതെ, മരിയ്‌ക്കാതെ വളരുന്ന സസ്യം. വെറ്റിലയുമായി രൂപത്തില്‍ സാമ്യമുള്ള ചെടിയാണ് ഇത്. വള്ളികളില്‍ ഇലകളായി പടരുന്ന ഇതിന് കയ്പ് രസമാണ് .

ശരീരത്തില്‍ ചൂടു കുറയ്‌ക്കുന്ന ഒന്നു കൂടിയാണ് ഇത്. ആയുര്‍വേദ മരുന്നായ അമൃതാരിഷ്ടത്തില്‍ ഉപയോഗിയ്‌ക്കുന്ന ഒരു ചേരുവ ചിറ്റമൃതാണ്. പല അസുഖങ്ങള്‍ക്കുമുളള മരുന്നാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ചിറ്റമൃത്. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്‌ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മരുന്നാണ് ചിറ്റമൃത്. ഇത് ചതച്ച് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്‌ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നത് പ്രമേഹം കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്.

കൂടാതെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും, ആസ്തമ പ്രശ്നങ്ങളുളളവര്‍ക്കും ഇത് ഗുണം നല്‍കും. വാത സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നു. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്‌ക്കുന്നത് വാത സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും ഡിപ്രഷനുമുളള നല്ലൊരു മരുന്നാണിത്. രക്തശുദ്ധി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. ഇത് ശരീരത്തിലെയും രക്തത്തിലെയും ടോക്സിനുകള്‍ നീക്കുകയും ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

Tags: Health benefits
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies