പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെബി അംഗീകാരം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെബി അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 02:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ @പേടിഎം യുപിഐ ഹാന്‍ഡിലിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അംഗീകാരം ലഭിച്ചു. ഇതോടെ ഐപിഒ അപേക്ഷകളിലെ ഇടപാടുകള്‍ ഇനി വേഗത്തിലും തടസമില്ലാതെയും നടത്താം. @പേടിഎം യുപിഐ ഹാന്‍ഡില്‍ ഉപയോഗിച്ച് വിവിധ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളിലൂടെ മൂലധന വിപണിയില്‍ നിക്ഷേപിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇത് നേട്ടമാകും. ഏറ്റവും വലിയ യുപിഐ ഗുണഭോക്തൃ ബാങ്കാണ് പിപിബിഎല്‍, യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള മികച്ച സാങ്കേതിക സൗകര്യങ്ങളുമുണ്ട് പിപിബിഎല്ലിന്. ഏറ്റവും പുതിയ എന്‍പിസിഐ റിപ്പോര്‍ട്ട് അനുസരിച്ച്, എല്ലാ യുപിഐ റെമിറ്റര്‍ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ സാങ്കേതിക തടസ നിരക്കായ 0.02 ശതമാനവും എല്ലാ യുപിഐ ഗുണഭോക്തൃ ബാങ്കുകളെയും അപേക്ഷിച്ച് 0.04 ശതമാനവുമാണ് പിപിബിഎല്‍ രേഖപ്പെടുത്തുന്നത്.

ഐപിഒ അപേക്ഷകളിലെ ഇടപാടുകള്‍ക്കായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്കും പേടിഎം മണിയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയിലെ സമ്പദ് ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാ സഹായിയാണ് പേടിഎം മണി. സാമ്പത്തിക വര്‍ഷം 22ഓടെ 10 ദശ ലക്ഷം ഇന്ത്യക്കാരെ ഓഹരി വിപണിയിലേക്ക് എത്തിക്കുകയെന്ന ദൗത്യത്തിലുമാണ്. പ്ലാറ്റ്‌ഫോമിലെ സ്റ്റോക്ക്‌ബ്രോക്കിങ് ഓഫര്‍ ഇനിയും കടന്നു ചെല്ലാത്ത വിഭാഗങ്ങളിലേക്ക് നിക്ഷേപകരെ എത്തിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 3.5 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുകയാണ് ലക്ഷ്യം. 60 ശതമാനം ഉപയോക്താക്കളെയും ചെറു നഗരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. പ്രാരംഭ പൊതു ഓഫറില്‍ (ഐപിഒ) നിക്ഷേപിച്ച് സമ്പദ് സൃഷ്ടിയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇതിനായി ഐപിഒ അപേക്ഷാ നടപടികള്‍ പൂര്‍ണമായി ഡിജിറ്റലും ലളിതവുമാക്കി.

പേടിഎം മണിയോടൊപ്പം @പേടിഎം യുപിഐ കൂടി എല്ലാ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളില്‍ ആക്റ്റീവാക്കും. സുരക്ഷിതമായ മാര്‍ഗത്തില്‍ പേയ്‌മെന്റ് എളുപ്പത്തിലാക്കിയത് ഐപിഒ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായിക്കുകയും പുതിയ ഉപയോക്താക്കളെ കൊണ്ടുവരുന്നതിനും സഹായിക്കും.

എല്ലാ ഉപയോക്താക്കളുടെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പരിധിയില്ലാത്ത ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം എത്തിക്കുന്നതിനാണ് തങ്ങളുടെ നിരന്തര ശ്രമമെന്നും ഐപിഒ അപേക്ഷകള്‍ക്ക് @പേടിഎം യുപിഐ സൗകര്യം എത്തിക്കുന്നതോടെ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് നിക്ഷേപം എളുപ്പവും സുരക്ഷതവും വേഗമേറിയതുമാകുമെന്നും ഇതെല്ലാം സാമ്പത്തിക പോര്‍ട്ട്‌ഫോലിയോ സജീവമാക്കുന്നതിന് സഹായിക്കുമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ഓഹരി വിപണിയിലേക്ക് എത്താന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നതായും രാജ്യത്തെയൊന്നാകെ സാമ്പത്തിക പ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയാണ് ദൗത്യമെന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies