മഹാദേവന്‍, പെരുമാള്‍ എന്നീ രണ്ട് ഭാവങ്ങളിലുളള പ്രതിഷ്ഠ; കോട്ടയില്‍ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മഹാദേവന്‍, പെരുമാള്‍ എന്നീ രണ്ട് ഭാവങ്ങളിലുളള പ്രതിഷ്ഠ; കോട്ടയില്‍ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 09:25 am IST
FacebookTwitterWhatsAppTelegram

അതിപുരാതനമായ നിരവധി ക്ഷേത്രങ്ങളുണ്ട് കേരളത്തില്‍. എന്നാല്‍ അവയൊന്നും തന്നെ അത്രയധികം അറിയപ്പെടണം എന്നില്ല. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് കണ്ണൂര്‍ കൂത്തുപറമ്പിന് അടുത്തുള്ള കോട്ടയ്യത്ത് സ്ഥിതി ചെയ്യുന്ന കോട്ടയില്‍ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം. വളരെയേറെ ചരിത്ര പ്രാധാന്യമുള്ളതും നിരവധി പ്രത്യേകതകള്‍ നിറഞ്ഞതുമായ ഒരു ക്ഷേത്രമാണിത്. വലുപ്പത്തിന്റെ കാര്യത്തിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ക്ഷേത്രമാണിത്. ശിവഭഗവാന്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭഗവാന്റെ മഹാദേവന്‍, പെരുമാള്‍ എന്നീ രണ്ട് ഭാവങ്ങളിലുള്ള പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് മുന്നിലായി വലിയൊരു ചിറയുണ്ട്.

അതിനു ചുറ്റുമായി ആളുകള്‍ക്ക് നടക്കാന്‍ പറ്റുന്ന തരത്തില്‍ ചെറിയ നടപ്പാതയും തീര്‍ത്തിട്ടുണ്ട്. പ്രകൃതിയോട് ഏറെ  അടുത്തു നില്‍ക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം. ഈ  അന്തരീക്ഷം വളരെ മനോഹരവും അതിലുപരിയായി മനസ്സിന് വളരെ സംതൃപ്തി നല്‍കുന്ന ഒരിടം കൂടിയാണ്. ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍ എല്ലാം തന്നെ വളരെ പ്രത്യേകതയുള്ളവയാണ് . അശ്വാരൂഢനായ അയ്യപ്പനാണ് ഒരു പ്രതിഷ്ഠ. യുദ്ധം കഴിഞ്ഞുളള ഭാവത്തില്‍ ഇരിക്കുന്ന അയ്യപ്പനാണിത്. അതുപോലെ തന്നെ പാര്‍ത്ഥസാരഥിയാണ് മറ്റൊരു പ്രതിഷ്ഠ.

നമ്മെ മുന്നോട്ടു നയിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെയാണ് ഇതിലൂടെ കാണുന്നത്. പ്രധാന പ്രതിഷ്ഠയായ മഹാദേവന് അഭിമുഖമായി ദേവിയുടെ പ്രതിഷ്ഠയുമുണ്ട്. കൂടെ നാഗദൈവങ്ങളുടെയും ഗണപതിയുടെയും പ്രതിഷ്ഠയുണ്ട്.വളരെ വിശാലമായ ചുറ്റു മതിലിനുള്ളിലാണ് ക്ഷേത്രം. ക്ഷേത്ര നിര്‍മ്മിതി വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ക്ഷേത്ര മേല്‍ക്കുരയിലുളള ചിത്രപ്പണികളെല്ലാം തന്നെ വളരെ ഭംഗിയുളളതാണ്. എങ്കിലും  കേരളത്തിലെ മറ്റു പ്രധാന ക്ഷേത്രങ്ങളിലെ  പോലെ വലിയ തിരക്കും ആള്‍ക്കൂട്ടവും ബഹളവും ഈ ക്ഷേത്രത്തില്‍ ഇല്ല. ക്ഷേത്രത്തിന്റെ പ്രാധാന്യം കൂടുതല്‍ ആളുകളിലേക്ക് എത്തിയിട്ടില്ല എന്നതുതന്നെ ആവണം അതിന്റെ കാരണം.

Tags: Kannur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies