മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. 1993 ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്ത് കാലെടുത്തു വെച്ച ഈ താരം പിന്നീട് ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരക്കു മുന്നില്‍ എത്തിയിട്ടുണ്ട്. പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച ഒരു നായികയാണ് ആനി. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസാണ് ആനിയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ താരം തന്റെ സിനിമ ജീവിതത്തിന് അടിവരയിടുകയും ചെയ്തു.
പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഷാജി കൈലാസ് ആനിയോട് പ്രണയം പറഞ്ഞതാകട്ടെ ഇങ്ങനേയും ‘ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് താന്‍ ആണെങ്കില്‍ എന്തു ചെയ്യുമായിരുന്നു‘ . ആനിയുടെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരുടേയും പ്രണയം പിന്നീട് വിവാഹത്തിലെത്തി. വിവാഹത്തോടെ ആനി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. മൂന്ന് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം നിരവധി നായികമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിട്ടുണ്ട്.
എന്നാല്‍ വിവാഹ ശേഷം സിനിമയിലേക്ക് ഇല്ലെന്നാണ് ആനിയുടെ തീരുമാനം. അത് ആനി സ്വയം എടുത്ത തീരുമാനമാണ്. കാരണം താരം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് തന്റെ കുടുംബത്തിനാണ്. ഭര്‍ത്താവിന്റേയും കുട്ടികളുടേയും കാര്യം നോക്കാനാണ് ഏറെ ഇഷ്ടം. എന്നാല്‍ സിനിമ ഇഷ്ടമാണ് തങ്ങളുടെ അന്നമാണ് ഒരിക്കലും സിനിമയെ ഉപേക്ഷിക്കാന്‍ സാധിക്കുകയുമില്ല, എന്നാല്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുന്നു എന്നാണ് താരം പറഞ്ഞത്.
















Comments