സിനിമാ മേഖല സജീവമാകുന്നു: ഈ വാരം പ്രദർശനത്തിനെത്തുന്നത് അഞ്ച് സിനിമകൾ
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

സിനിമാ മേഖല സജീവമാകുന്നു: ഈ വാരം പ്രദർശനത്തിനെത്തുന്നത് അഞ്ച് സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 02:18 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊറോണ മഹാമാരിയെ അതിജീവിച്ച് സിനിമാ മേഖലകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഹൗസ്ഫുൾ ഷോകൾ അനുവദിച്ചതോടെ സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ തീയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന വണ്ണും, ടൊവിനോ ചിത്രം കളയും ഈ വാരം പ്രദർശനത്തിനെത്തും.

കള
ടൊവിനോ തോമസ് നായകനാകുന്ന കള മാർച്ച് 25ന് വേൾഡ് വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത്ത് വി.എസ് ഒരുക്കുന്ന ചിത്രമാണ് കള. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കള. രോഹിത്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് ചിക്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാൽ, ദിവ്യാ പിള്ള, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

വൺ
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് വൺ. ചിറകൊടിഞ്ഞ കിനാവുകൾക്ക്് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് 26നാണ് റിലീസ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബിരിയാണി
ദേശീയ അന്തർ ദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ബിരിയാണി മാർച്ച് 26ന് തീയേറ്ററുകളിലെത്തും. എഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിരിയാണിയിൽ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

അനുഗ്രഹീതൻ ആന്റണി
സണ്ണി വെയിനിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയി ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. മാർച്ച് 26നാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്. 96ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെയിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ജിഷ്ണു രമേശിന്റേയും അശ്വിൻ പ്രകാശിന്റേയും കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. ഇതോടൊപ്പം ആന്തോളജി ചിത്രമായ ആണും പെണ്ണും എന്ന ചിത്രവും ഈ വാരം തീയേറ്ററുകളിലെത്തും.

Share
Tweet
SendShare

More News from this section

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

പിണറായി വിജയനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയോ? സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് അബ്ദുള്ള

Latest News

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

ബംഗാളില്‍ ടിഎംസിക്ക് വന്‍ തിരിച്ചടി? വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ 275 എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്ക് തന്നെ: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies