റിയാദ് : തിരിച്ചറിയൽ രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള സൗദി സർക്കാരിന്റെ ശ്രെമങ്ങളുടെ ഭാഗമായി തവക്കൽന ഡിജിറ്റൽ ഐഡന്റിറ്റി ഔദ്യോഗിക രേഖയാക്കാൻ പദ്ധതി രൂപീകരിച്ചു. സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്ഡിഎഐഎ) സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം തവക്കൽന ആപ്ലിക്കേഷനിലെ ഡിജിറ്റൽ ഐഡന്റിറ്റി പ്രോജക്റ്റ് ആരംഭിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഇലക്ട്രോണിക് ഐഡി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആണ് പദ്ധതി തയ്യാറാക്കുന്നത്. എസ്ഡിഎഎയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശ പ്രകാരം ആണ് പുതിയ നടപടി.
Comments