ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിലുള്ള ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. 27-ാമത്തെ തവണയാണ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെയ്ക്കുന്നത്. ഇനിയും കേസ് മാറ്റിവെയ്ക്കാൻ ആവശ്യപ്പെടരുതെന്ന് കോടതി നിർദ്ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട രേഖകൾ ഇനിയും നൽകാനുണ്ട് അതിനാൽ കേസ് മാറ്റിവെയ്ക്കണമെന്നാണ് ഫ്രാൻസിസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
Comments