ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡിഫൻസ് ആന്റ് റിസർച്ച് ഓർഗനൈസേഷൻ. ആകാശത്തേക്ക് കരയിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളുടെ നിർമ്മാണത്തിന് തയ്യാറായ സ്വകാര്യ കമ്പനിയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഡെവലപ്പ്‌മെന്റ് കം പ്രൊഡക്ഷൻ പ്ലാൻ അനുസരിച്ചാണ് തീരുമാനം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന മിസൈലുകളാണ് നിർമ്മിക്കുക. യുദ്ധവിമാനങ്ങൾ, മറ്റ് അതിവേഗ വിമാനങ്ങൾ, മനുഷ്യരഹിത വിമാനങ്ങൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള മിസൈലുകളാണ് സ്വകാര്യ സംരംഭത്തിലൂടെ നിർമ്മിക്കുന്നത്. 40 കിലോമീറ്റർ ദൂരമാണ് നിലവിലെ മിസൈലുകൾ സഞ്ചരിക്കുക.
കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് മൂന്ന് വർഷമായി പ്രതിരോധ രംഗത്തെ സ്വകാര്യസംരംഭകരുടെ പങ്കാളിത്തം പരിശോധിച്ചുവരികയായിരുന്നു. ഇന്ത്യയുടെ
പ്രതിരോധ രംഗത്തും ബഹിരാകാശ രംഗത്തും സ്വകാര്യ സ്ഥാപനങ്ങൾ മികച്ച സഹകരണമാണ് നൽകിയിരുന്നത്. നിരവധി ചെറുഘടങ്ങൾ ഉൽപ്പാദിച്ചിരുന്നതെല്ലാം സ്വകാര്യ സംരംഭകരുടെ ചെറുകിട വ്യവസായ യൂണിറ്റുകളാണ്. ഇത്തരം സംരംഭകരുടെ ക്ഷമതയും ഗുണമേന്മയും ഉറപ്പുവരുത്തിയിരുന്നു. പ്രതിരോധ രംഗത്ത് നിർമ്മാണം പൂർണ്ണമായും ഏൽപ്പിക്കാൻ കമ്പനികളുടെ ക്ഷമതാ പരിശോധന വിവിധ ഘട്ടങ്ങളായിട്ടാണ് ഡി.ആർ.ഡി.ഒ നടത്തിയത്.
സ്വകാര്യ സ്ഥാപനങ്ങൾ ഏറെ ആവേശത്തോടെയാണ് മിസൈൽ നിർമ്മാണ വ്യവസായ ത്തിലെ പങ്കാളിത്തത്തെ കണ്ടത്. ടെൻഡർ നടപടികളിൽ നിരവധി സ്ഥാപനങ്ങൾ പങ്കെടുത്തെന്നും അനുയോജ്യരായവരുമായി അഭിമുഖങ്ങൾ നടത്തിയാണ് യോഗ്യരായ സംരംഭകരെ കണ്ടെത്തിയതെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു. നരേന്ദ്രമോദിയുടെ മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രതിരോധ രംഗത്തും നടത്തുന്നതെന്ന് ഡി.ആർ.ഡി.ഒ പറഞ്ഞു.
Comments