പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ; ആര്യങ്കാവ് അയ്യപ്പക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പത്താമുദയ ദിവസം പ്രതിഷ്ഠയ്‌ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ; ആര്യങ്കാവ് അയ്യപ്പക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2021, 07:03 pm IST
FacebookTwitterWhatsAppTelegram

കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്‌ക്ക് നേരെയായിട്ടില്ല മൂലയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്‌ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.

എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്. ശാസ്താവിന്റൈ പുനര്‍ജന്മമാണ് അയ്യപ്പന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശബരിമലയിലെ പോലെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. ശ്രീകോവിലിനുള്ളില്‍ ദേവി, ശിവന്‍, ശാസ്താവ് എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. യുവാവായ അയ്യപ്പന്‍ മധ്യത്തിലും ദേവി ഇടതു വശത്തും ശിവന്‍ വലതുവശത്തായുമാണ് ഇരിക്കുന്നത്. ആചാരങ്ങളില്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും ദേവി സമേതനായ വിഗ്രഹമാണ് ആര്യങ്കാവിലേത്.ശബരിമല മണ്ഡലകാലത്തിന്റെ അവസാന നാളുകളിലാണ് ഇവിടെ ഉത്സവം നടത്തി വരുന്നത്. പാണ്ഡ്യന്‍ മുടിപ്പ്, തൃക്കല്യാണം, കുംഭാഭിഷേകം എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍.

ശാസ്താവിന്റെ അത്യപൂര്‍വമായ തൃക്കല്യാണം ഇവിടെ മാത്രമാണ് നടത്തുന്നത്. പണ്ടുകാലത്ത് കേരളത്തിലെ ഒരു രാജാവിന് തമിഴ്‌നാട്ടില്‍ നിന്ന് പട്ടുവസ്ത്രമുമായി വന്ന ഒരു ബ്രാഹ്മണനെയും, അദ്ദേഹത്തിന്റെ മകളെയും കാട്ടാന ആക്രമിക്കാന്‍ വന്നു. ആ സമയം കാട്ടാള വേഷധാരിയായ ശാസ്താവ് അവരെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. അതിനു പ്രത്യുപകാരമായി ബ്രാഹ്മണന്‍ തന്റെ മകളെ കാട്ടാള വേഷധാരിയായ ശാസ്താവിനു വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറായി. ഈ ഐതിഹ്യത്തിന്റെ ഓര്‍മ പുതുക്കലാണ് തൃക്കല്യാണം. തൃക്കല്യാണത്തിന് അവിവാഹിതരായ പെണ്‍കുട്ടികള്‍ ധാരാളമായി എത്തുന്നു. അന്നേദിവസം ഇവിടെനിന്നും കൊടുക്കുന്ന മംഗല്യചരട് കെട്ടിയാല്‍ പെട്ടന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതു കൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies