തൃശ്ശൂർ: പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതൽ ലഭിക്കും. കൊറോണ ജാഗ്രതാ പോർട്ടലിൽ നിന്നും തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ ഡൗൺലോഡ് ചെയ്യാവുന്ന തരത്തിലാണ് പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് മറ്റ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. പാസ് ലഭിക്കുന്നതിനുള്ള ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ രണ്ട് ഡോസ് വാകിനേഷൻ സ്വീകരിച്ച രേഖയോ അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്ക് വഴി പ്രവേശന പാസ് ഡൗൺലോഡ് ചെയ്യാം.
പൂരത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിനുകൾ എടുത്തിരിക്കണമെന്ന നിബന്ധന ഇന്നലെയാണ് സർക്കാർ പുറത്തിറക്കിയത്. ആദ്യം ഒരു ഡോസ് മതി എന്നായിരുന്നു ധാരണ. രണ്ട് ഡോസ് വാക്സിൻ ആക്കിയതിനെതിരെ ക്ഷേത്രഭാരവാഹികളും ദേവസ്വവും ആന ഉടമ സംഘങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.
Comments