ന്യൂഡൽഹി: കൊറോണയുടെ രണ്ടാം വ്യാപനത്തിൽ ബോധവൽക്കരണ പരിപാടിയുമായി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് എല്ലാ സംസ്ഥാനങ്ങൾക്കും ബോധവൽ ക്കരണ പ്രചരണപരിപാടി തുടങ്ങാനുള്ള ആഹ്വാനം നൽകിയത്.
‘അപ്നാ ബൂത്ത്, കൊറോണ മുക്ത്’ സ്വന്തം ബൂത്ത് കൊറോണ മുക്തമാക്കൽ എന്നതാണ് പ്രചാരണ വാക്യമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബൂത്തിലെ പ്രവത്തകർ എല്ലാ വീടുകളിലും കൊറോണ ജാഗ്രത പുലർത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും. കൊറോണ ബാധിച്ച് ക്വാറന്റൈനിൽ വിശ്രമിക്കുന്നവർക്ക് വേണ്ട സഹായം പുറമേ നിന്ന് എത്തിച്ചുകൊടുക്കുക, സ്ഥലത്തെ സർക്കാർ ചികിത്സാ സംവിധാനങ്ങളെ സഹായിക്കുക എന്നിവയാണ് ചെയ്യേണ്ടത്.
Comments