‘ആമസോണ്‍ പേ ഫോര്‍ ബിസിനസ്’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ ഫിന്‍ടെക് വിഭാഗമായ ആമസോണ്‍ പേ അറിയിച്ചു. ആമസോണ്‍ പേയ്ക്ക് വ്യാപാരികളില്‍ വന്‍തോതില്‍ പ്രചാരം ലഭിച്ചതോടെയാണ് ഈ തീരുമാനം. ഇടത്തരം പേയ്മെന്റ് ആവശ്യങ്ങള്‍ക്കായാണ് പുതിയ ആപ്പ് പുറത്തിറക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. അഞ്ച് ദശലക്ഷത്തില്‍ അധികം രജിസ്റ്റര്‍ ചെയ്ത വ്യാപാരികളാണ് ആപ്പിന്റെ ഉപയോക്താക്കളായുള്ളത്. ഇവരില്‍ പലരും പണമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരവധി കസ്റ്റമര്‍മാര്‍ ആമസോണ്‍ പേയുടെ ക്യൂ ആര് കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്.
ബിസിനസ് ആപ്ലിക്കേഷനായുള്ള ആമസോണ്‍ പേ നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. മാത്രമല്ല അപ്ലിക്കേഷനില്‍ ഒരു ക്യു ആര് കോഡ് ആരംഭിച്ച് ബിസിനസ് ഉടമകള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ആമസോണ്‍ പേയില്‍ സൗകര്യമുണ്ട്. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള യുപിഐ അടിസ്ഥാനമാക്കിയാണ് ആമസോണ്‍ പേ പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ക്യു ആര് കോഡ് സ്കാന്‍ ചെയ്തും യുപിഐ വഴിയും ബിസിനസിനായി പണം കൈമാറ്റം നടത്താം.
ആമസോണ്‍ പേ ഫോര്‍ ബിസിനസ് ആപ്ലിക്കേഷന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ വ്യാപാരികളെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് യുപിഐ എന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയില്‍ ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ പേയ്ക്ക് കഴിയും എന്നും ആമസോണ്‍ പേ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മഹേന്ദ്ര നെരൂക്കര് പറഞ്ഞു.
Comments