ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയടക്കമുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ത്യൻ ദേശീയപതാക തെളിയിയിച്ചാണ് യു.എ.ഇ കരുതല്‍ അറിയിച്ചത്. ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ത്രിവര്‍ണവെളിച്ചം കെട്ടിടങ്ങളില്‍ നിറഞ്ഞത്.അബുദാബി റീം ഐലന്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍, അഡ്നോക് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ചുവരുകളും എല്‍.ഇ.ഡി. വിളക്കുകള്‍ പതാകയായി. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലായിട്ടുണ്ട്.കൊറോണ പോരാട്ടത്തിലുള്ള ഇന്ത്യയ്ക്ക് സുഹൃത്തിന്റെ വിജയാശംസ എന്ന കുറിപ്പോടെ യുഎഇയിലെ ഇന്ത്യന്‍ എംബസിയും ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട് . വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് യുഎഇ നല്കുന്ന പിന്തുണയെ വിലമതിക്കുന്നുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂർ പറഞ്ഞു.കൊറോണ വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറുമായി ടെലിഫോണില്‍ സംസാരിച്ച ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക്, യുഎഇയിലെ ഭരണനേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും ജനങ്ങളുടെയും പൂര്‍ണ പിന്തുണ അറിയിച്ചു.
Comments