മാഡ്രിഡ്: സ്പാനിഷ് ലീഗിൽ സീസണിലാദ്യമായി മുന്നിലെത്താൻ ബാഴ്സലോണയ്ക്ക് ഇന്ന് സുവർണ്ണാവസരം. ഇന്ന് നടക്കുന്ന ലീഗ് പോരാട്ടത്തിൽ ഗ്രനാഡയാണ് എതിരാളികൾ. നിലവിൽ ലീഗിൽ 32 മത്സരങ്ങൾ കളിച്ച മെസ്സിയുടെ ബാഴ്സനിര 71 പോയിന്റുകളുമായി മൂന്നാമതാണ്. ഇന്ന് ജയിച്ചാൽ 74 പോയിന്റുകളുമായി 73 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡിനെ മറികടക്കും. ഗ്രനാഡ 32 കളികളിലായി 42 പോയിന്റുകളോടെ എട്ടാം സ്ഥാനത്തുള്ള ടീമാണ്.
മികച്ച ഗോൾ ശരാശരിയിൽ ജയിച്ചാൽ റയലിനെ മറികടന്ന് ലീഗിൽ ഇത്തവണ ചാമ്പ്യന്മാരാകാൻ ബാഴ്സയ്ക്ക് സാദ്ധ്യതയേറെയാണ്. മെയ് 1,2 തിയതികളിൽ അത്ലറ്റികോ മാഡ്രിഡിനും റയലിനും മത്സരമുണ്ട്. എന്നാൽ മൂന്നാം തീയതി ബാഴ്സലോണ വലൻസിയ സൂപ്പർ പോരാട്ടത്തിലും ജയം ആവർത്തിച്ചാൽ മെസ്സിക്കുംകൂട്ടർക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടിവരില്ല.
Comments