ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ഒരേ സമയം നൂറുകണക്കിന് ഓക്സിജൻ ടാങ്കറുകളെത്തിച്ച് ഇന്ത്യൻ റെയിൽവേ. ഓക്സിജൻ എക്സ്പ്രസ്സുകളുടെ സേവനം രാജ്യത്തെ എല്ലാ റെയിൽമേഖലയിലും എത്തിക്കുന്ന പ്രവർത്തനമാണ് അതിവേഗം ആരംഭിച്ചി രിക്കുന്നത്. ഇന്നലെ രാത്രി ഒഡീഷയിലെ ഉരുക്കുനിർമ്മാണശാലയിൽ നിന്നുള്ള ദ്രവീകൃത ഓക്സിജനുകൾ നിറച്ച ടാങ്കറുകളാണ് പുറപ്പെട്ടത്. ഹരിയാന മേഖലയിലേക്കാണ് ഓക്സിജൻ എക്സ്പ്രസ്സ് ഇന്നു രാവിലെ എത്തിച്ചേർന്നത്. തെലങ്കാനയിലേക്കും ദക്ഷിണ സംസ്ഥാനങ്ങളിലേയ്ക്കും ഓക്സിജൻ എക്സ്പ്രസ്സുകളെത്തുമെന്നും റെയിൽവേ അറിയിച്ചു. ആദ്യഘട്ടമായി ഡൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങൾക്കും ഓക്സിജൻ എത്തിച്ചിരുന്നു.
ഓക്സിജനുകൾ നിറച്ച ലോറി ടാങ്കറുകളാണ് ട്രെയിനിലെത്തുന്നത്. ട്രെയിൻ ചരക്കു ബോഗി പ്ലാറ്റ്ഫോമുകളിൽ ഘടിപ്പിച്ച് ലോറികളെ വിവിധ മേഖലകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് ചരക്കുലോറികൾ കയറ്റിപോകാറുള്ള റെയിൽവേ ബോഗികളാണ് ഓക്സിജന്റെ ആവശ്യങ്ങൾക്ക് ഒരാഴ്ചയായി ഉപയോഗിക്കുന്നത്.
Comments