മാഡ്രിഡ്: ലാ ലീഗയിൽ ഒന്നാമതെത്താൻ ലഭിച്ച സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. ഗ്രനാഡയ്ക്കെതിരെ 1-2ന്റെ നാണം കെട്ട തോൽവിയാണ് മെസ്സിയും കൂട്ടരും ഏറ്റുവാങ്ങിയത്. ലീഗിൽ അത്ലറ്റികോ മാഡ്രിഡിനേയും റയലിനേയും മറികടക്കാൻ ഇന്നലെ ജയം അനിവാര്യമായിരുന്നു.
കളിയുടെ തുടക്കത്തിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ കിട്ടിയ രണ്ട് അവസരങ്ങളും ഉപയോഗപ്പെടുത്തിയ ഗ്രനാഡ ബാഴ്സയെ അട്ടിമറിക്കുകയായിരുന്നു. 23-ാം മിനിറ്റിൽ ബാഴ്സ നായകൻ മെസ്സിയാണ് മികച്ച ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഗ്രനാഡെ 63-ാം മിനിറ്റിൽ സമനില പിടിച്ചു. ഡാർവിൻ മാച്ചിസാണ് ഗോൾ നേടിയത്. 79-ാം മിനിറ്റിൽ ജോർജീ മോലീനയാണ് വിജയഗോൾ നേടിയത്.
Comments