വീടിനകത്ത് നിറയെ നൂറുകണക്കിന് പക്ഷികള്‍; കാഴ്ചകണ്ട് അമ്പരന്ന് വീട്ടുകാര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

വീടിനകത്ത് നിറയെ നൂറുകണക്കിന് പക്ഷികള്‍; കാഴ്ചകണ്ട് അമ്പരന്ന് വീട്ടുകാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 11:21 am IST
FacebookTwitterWhatsAppTelegram

പെട്ടെന്ന് വീടിനകത്ത് നിറയെ പക്ഷികള്‍… ഈ അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ… കേള്‍ക്കുമ്പോള്‍ പോലും അമ്പരന്നു പോകും.എന്നാല്‍ ഇത് സ്വന്തം വീടിനുള്ളില്‍ സംഭവിച്ചവരുടെ കാര്യമോ.. നൂറുകണക്കിന് പക്ഷികള്‍ വീടിന്റെ ചിമ്മിനിയിലൂടെ അകത്തേക്ക് ഇരച്ചുകയറിയതിന്റ അമ്പരപ്പിലാണ് അമേരിക്ക കാലിഫോര്‍ണിയയിലെ ടൊറനസിലുള്ള ഒരു കുടുംബം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുടമസ്ഥയായ കെറിയും ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഭക്ഷണത്തിനായി പുറത്തു പോയി തിരികെ വന്നപ്പോഴാണ് വീടിനകത്തു നിറയെ പക്ഷികള്‍ പറക്കുന്ന കാഴ്ച കണ്ടത്. ശുചിമുറികളില്‍ അടക്കം എല്ലാ മുറികളിലും അവ സ്ഥാനം പിടിച്ചിരുന്നു.  എണ്ണൂറിനു മുകളില്‍ പക്ഷികളുണ്ടായിരുന്നതായി കെറി പറയുന്നു.

വോക്സസ് സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ദേശാടന പക്ഷികളാണ് കെറിയുടെ വീടിനുള്ളില്‍ സ്ഥാനം പിടിച്ചത്. എന്തുചെയ്യണമെന്നറിയാതെ കുടുംബം പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ലഭിച്ച നിര്‍ദ്ദേശ പ്രകാരം ആനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടാല്‍ അവ തനിയെ പുറത്തു പോകുമെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍ ഏറെ നേരം വാതിലുകള്‍ തുറന്നിട്ട ശേഷവും പക്ഷികള്‍ പുറത്തിറങ്ങാതായതോടെ ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായം തേടുകയായിരുന്നു.

പിടികൂടാനൊരുങ്ങുമ്പോള്‍ അവ ആക്രമിക്കുമെന്ന നിലയിലായതിനാല്‍ ആ ശ്രമവും തുടക്കത്തില്‍ പരാജയപ്പെട്ടു. ഒടുവില്‍ ഏറെ നേരത്തിനു ശേഷം അവ സീലിങ്ങിലും മറ്റുമായി തൂങ്ങിയിരുന്ന് ഉറങ്ങിയപ്പോള്‍ പിടികൂടി കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി പുറത്തെത്തിച്ച് തുറന്നുവിടുകയായിരുന്നു. എന്നാല്‍ ഇത്രയധികം പക്ഷികള്‍ ഉണ്ടായതിനാല്‍ അവയെ പൂര്‍ണമായി പുറത്തെത്തിക്കാന്‍ സാധിച്ചതുമില്ല. ശേഷിക്കുന്നവ ഏതാനും ദിവസങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് കെറിയും കുടുംബവും സമീപത്തുള്ള ഹോട്ടലിലേക്ക് താമസവും മാറ്റേണ്ടിവന്നു. ചിമ്മിനിക്കു മുകളില്‍ ചുറ്റി പറന്ന ശേഷം കൂട്ടമായി അവ ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇവ ദേശാടനം നടത്തുന്ന സമയമായതിനാല്‍ വീടുകളുടെ ചിമ്മിനി അവയ്‌ക്ക് കടക്കാനാവാത്ത വിധം അടച്ചിടാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പക്ഷിനിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു .

Tags: Birdscalifornia
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies