തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം കൊറോണ വാക്സിൻ ഇന്നെത്തും. നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനാണ് എത്തുന്നത്. 75000 ഡോസ് കൊവാക്സിനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രത്തിൽ നിന്നൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവാക്സിനും കൊവിഷീൽഡും ഉൾപ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സിനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും വളരെ കുറച്ച് ഡോസ് വാക്സിൻ മാത്രമാണ്. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി കേരളത്തിലെത്തുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലേക്കുള്ളതാണ് വാക്സിൻ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഉടൻ കേരളത്തിലും ആരംഭിക്കുമെന്നാണ് വിവരം. കൊവിൻ, ആരോഗ്യസേതു ആപ്പുകളിൽ വാക്സിനേഷൻ സംബന്ധിച്ച രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.
Comments