ദിവസവും വെളളാട്ട് നടക്കുന്ന ക്ഷേത്രം; ഊര്‍പ്പഴച്ചിക്കാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ദിവസവും വെളളാട്ട് നടക്കുന്ന ക്ഷേത്രം; ഊര്‍പ്പഴച്ചിക്കാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 11:15 am IST
FacebookTwitterWhatsAppTelegram

ശിവനും വിഷ്ണുവും ഒന്നിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ്  കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊര്‍പ്പഴച്ചിക്കാവ്. ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമാണ് ഇവിടം. സാധാരണ കാവുകളിലാണ് വെള്ളാട്ട് നടത്താറുള്ളത്. എന്നാല്‍ ഇവിടെ എല്ലാ ദിവസവും വെള്ളാട്ട് നടത്തുന്നു എന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. വേട്ടക്കൊരുമകനും ദൈവത്താറും തമ്മിലുള്ള സൗഹൃദത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ ക്ഷേത്രം. ശങ്കരനാരായണ ചൈതന്യമാണ് ഇവിടെ കുടികൊള്ളുന്നത്. വൈദ്യനാഥ സ്വരൂപത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.

പ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഈ ക്ഷേത്രം കാഴ്ചയില്‍ ഏറെ ഭംഗിയുള്ളതാണ്. ക്ഷേത്രത്തിനു ചുറ്റും കാവുകളാല്‍ മൂടപ്പെട്ടു കിടക്കുന്നു. അതോടൊപ്പം തന്നെ ക്ഷേത്രത്തോടടുത്തായി രണ്ട് കുളങ്ങളുണ്ട്. ഇതിലൊന്നിലെ വെളളം അമൃതായാണ് പറയപ്പെടുന്നത്. പണ്ട് വില്ലുമംഗല സ്വാമിയാര്‍ക്ക് കാലിന് വേദന അനുഭവപ്പെട്ടപ്പോള്‍ ക്ഷേത്ര വിളക്കിലെ എണ്ണ തേച്ച് ആ കുളത്തില്‍ കാലു കഴുകിയപ്പോള്‍ വേദന മാറി.  അതിനാലാണ് ഈ ക്ഷേത്രത്തിലെ വെള്ളം അമൃത് എന്ന് പറയപ്പെടാന്‍ കാരണം. ഭഗവതി പ്രതിഷ്ഠയും നാഗ പ്രതിഷ്ഠയുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍.

മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തിയും കുളിര്‍മയും നല്‍കുന്ന ഒരു അന്തരീക്ഷമാണ് ഈ ക്ഷേത്രം. ഇതിനു ചുറ്റുമായി നിരവധി മരങ്ങളും വള്ളിച്ചെടികളും പടര്‍ന്നുകിടക്കുന്നു. ഇതു കൂടാതെ രണ്ടു മരങ്ങള്‍ ഒരുമിച്ച് ഒറ്റമരമായി നില്‍ക്കുന്ന ഏച്ചില്‍ മരം ഈ ക്ഷേത്രത്തിലെ ഒരു അപൂര്‍വ്വ കാഴ്ചയാണ്. വേട്ടക്കൊരുമകനും ദൈവത്താറും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായാണ് ഈ മരത്തെ കാണുന്നത്. ഊരില്‍ പഴയ ഏച്ചില്‍ കാവ് എന്നത് ലോപിച്ചാണ് ഊര്‍പ്പഴച്ചിക്കാവ് എന്നായി മാറിയത്. നിരവധി ആളുകളാണ് നിത്യവും ശനിദോഷ നിവാരണത്തിനായി ക്ഷേത്രത്തില്‍ എത്തുന്നത്.

Tags: Kannur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies