കൊറോണ കാലത്ത് ഊണും ഉറക്കവുമില്ലാതെ രാപ്പകല്‍ ജോലിയെടുക്കുന്ന ഒരു വിഭാഗമാണ് പോലീസുകാര്‍. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ സമയത്ത് പോലീസുകാര്‍ക്ക് ഭക്ഷണം നല്കിയ ആളുകളുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ച് മാതൃകയായിരിക്കുന്ന ഒരു വയോധികയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
ഇവര്‍ ആദ്യമായല്ല പാവപ്പെട്ടവരെയും മറ്റുള്ളവരെയും സഹായിക്കുന്നത്. നഗരം ചുറ്റുമ്പോള്‍ ദരിദ്രരെയും അര്‍ഹരായവരെയും അവര്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ട്. കഴിയുന്നതു പോലെ പാവപ്പെട്ടവരെ സഹായിക്കാന്‍ മനോഭാവമുള്ള വ്യക്തിയാണ് ഇവരെന്നും അയല്‍വാസികള്‍ പറയുന്നു.
ഇവരുടെ മകനും മരുമകളും തമിഴ്നാട്ടില്‍ കോളേജ് അധ്യാപകരാണ്. ഇവര്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞ് അവര്‍ തിരിച്ചെത്തി കാറിന്റെ വാതില്‍ തുറന്ന് ഭക്ഷണപ്പൊതി നല്‍കുകയായിരുന്നെന്ന് പോലീസുകാര്‍ പറയുന്നു. എണ്പത്തിയൊന്മ്പതുകാരിയായ ഇവര്‍ പത്തനംതിട്ട സ്വദേശിയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വയോധിക ചെയ്തു വരുന്നുണ്ട്.
Comments