ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ; ഇന്ത്യയിലും ഇംഗ്ലണ്ടിലും ക്വാറന്‍റൈന്‍ നിര്‍ബന്ധം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ; ഇന്ത്യയിലും ഇംഗ്ലണ്ടിലും ക്വാറന്‍റൈന്‍ നിര്‍ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2021, 12:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ന്യൂസിലാന്‍റിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്‌ക്കുമുള്ള  ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ബി.സി.സി.ഐയുടെ നിര്‍ദ്ദശത്തില്‍ താരങ്ങളുടെ ഇന്ത്യയിലെ സുരക്ഷാ ബബിള്‍ സംവിധാനവും ഇംഗ്ലണ്ടിലെ ക്വാറന്‍റൈന്‍ നിയന്ത്രണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.പുറപ്പെടും മുമ്പ് എട്ടു ദിവസം താരങ്ങള്‍ ഇന്ത്യയില്‍ സുരക്ഷാ ബബിളില്‍ കയറണം. തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തിയാല്‍ 10 ദിവസം ഹോട്ടലുകളില്‍ ക്വാറന്‍റൈനിലും തുടര്‍ന്ന ശേഷമാണ് പരിശീലനം ആരംഭിക്കാനാവുക.

ജൂണ്‍ 18നാണ് ന്യൂസിലാന്‍റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കാനുള്ള ഫൈനല്‍ നടക്കാനിരിക്കുന്നത്. ആഗസ്റ്റ് 4 മുതല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയും ആരംഭിക്കും.

20 അംഗ ടീമിനെയാണ് വിരാട് കോഹ് ലിയുടെ നേതൃത്വത്തില്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാന(വൈസ് ക്യാപ്റ്റന്‍), ഹനുമാവിഹാരി, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, കെ.എല്‍.രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് പ്രധാനമായും ടീമിലിടം നേടിയവര്‍.

ഇവര്‍ക്കൊപ്പം നാല് സ്റ്റാന്‍റ് ബൈ താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്‍, പേസ് ബൗളര്‍മാരായ പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നാഗ്വാസ് വാല എന്നിവരാണ് പ്രത്യേകം ടീമിനൊപ്പമുള്ളത്. പരിക്കുകളെ ഭയന്നാണ് മൂന്ന് പേസ് ബൗളര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയതെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ ഇല്ലാതിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹനുമാ വിഹാരി എന്നിവരാണ് തിരികെ എത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. കെ.എല്‍.രാഹുലിനേയും കുല്‍ദീപ് യാദവിനേയും ഉള്‍പ്പെടുത്തിയെങ്കിലും ശാരീരിക ക്ഷമത തെളിയിക്കേണ്ടി വരും. വിദേശപര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളും മെയ് 25ന് സുരക്ഷാ ബബിളില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദ്ദേശം.

Tags: world test champions ship
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies