ന്യൂഡല്‍ഹി: തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന വിജയദശമിയും ദസറയും രാജ്യത്ത് ഇന്ന് ആഘോഷിക്കുന്നു. ഒന്‍പത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങള്‍ക്കും ദുര്‍ഗാപൂജാ ഉത്സവങ്ങള്‍ക്കും ഇതോടെ സമാപനമാകും. രാവണന്‍, കുംഭകര്‍ണന്‍, മേഘനാദന്‍ എന്നിവരുടെ കോലങ്ങള്‍ കത്തിക്കുന്ന രാവണദഹന്‍ ചടങ്ങുകളും വിവിധയിടങ്ങളില്‍ നടക്കും.
ദുര്‍ഗാപൂജയുടെ സമാപനത്തോടനുബന്ധിച്ച് ദേവിയുടെ വിഗ്രഹങ്ങള്‍ നദികളിലും തടാകങ്ങളിലും പ്രത്യേകം സജ്ജമാക്കിയ ജലാശയങ്ങളിലും നിമജ്ജനം ചെയ്യുന്ന ദുര്‍ഗാ വിസര്‍ജന്‍ ചടങ്ങും നടക്കും. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ രാവണന്‍, കുംഭകര്‍ണന്‍, മേഘനാദന്‍ എന്നിവരുടെ കോലങ്ങള്‍ കത്തിക്കും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വിജയദശമിയോടനുബന്ധിച്ച് ആയുധപൂജയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിക്കുന്നു. തൊഴില്‍ ഉപകരണങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും പൂജ നടത്തി അനുഗ്രഹം തേടുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും പഠനത്തിനും കലാ-സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാനും വിജയദശമി ശുഭദിനമായാണ് വിശ്വാസികള്‍ കരുതുന്നത്.















