ടോക്കിയോ: ചൈനയുടെ യുദ്ധക്കൊതി തീരുന്നില്ല. പസഫിക്കിലെ നിലവിലെ സാഹചര്യത്തെ നേരിടാനായി കടലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളെ വളഞ്ഞ് സ്വന്തമാക്കലാണ് പുതിയ രീതി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും സഖ്യസേനകളും ഉപയോഗിച്ചിരുന്ന വിമാനതാവളത്തിന്മേലാണ് ചൈനയുടെ കണ്ണ്. ഹവായ് ദ്വീപ സമൂഹത്തില്‍ നിന്നും 1800 മൈലുകള്‍ മാത്രം ദൂരത്തുള്ള കടലിലെ കിരിബാത്തി ദ്വീപ സമൂഹമാണ് ചൈന കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഹവായിയുമായി വ്യാപാര വാണിജ്യ കരാറുകള്‍ പുതുക്കിയ ചൈനയുടെ പ്രധാന ഉദ്ദേശം സമുദ്രത്തിലെ കിരിബാത്തിപോലുള്ള പ്രദേശങ്ങളെ സ്വന്തമാക്കി ജപ്പാനും അമേരിക്കയ്ക്കും മറുപടി നല്‍കുക എന്നതാണ്.
ഹവായ് ദ്വീപിന്റെ സമീപപ്രദേശം വടക്കന്‍ അമേരിക്കയുടേയും ന്യൂസിലന്റിന്റേയും മദ്ധ്യത്തില്‍ വരുന്ന സ്ഥലമാണ് കിരിബാത്തി. പസഫിക്കിലെ ഏത് എതിര്‍പ്പും സ്വന്തം രാജ്യത്തുനിന്നല്ലാതെ നേരിടാന്‍ ചൈനയ്ക്ക് ഇതുവഴി സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. വിവിധ ദ്വീപുകള്‍ ചേര്‍ന്ന പ്രദേശത്ത് കാന്റോണ്‍ എന്ന ദ്വീപിലെ റണ്‍വേ പുനര്‍ നിര്‍മ്മിച്ചും ഒരു താല്‍ക്കാലിക പാലം പണിതും മികച്ച സൈനിക താവളമാക്കാമെന്നത് ചൈനയുടെ മേല്‍കൈ വര്‍ദ്ധിപ്പിക്കും. റിബണ്‍ ആകൃതിയില്‍ നീണ്ടുകിടക്കുന്ന കിരിബാ ത്തി ആകെ 15 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണത്തിലാണുള്ളത്. ഗോത്രവര്‍ഗ്ഗത്തില്‍പെട്ട ഇരുപതുപേരാണ് നിലവില്‍ ആ ദ്വീപില്‍ താമസിക്കുന്നത്.
Comments