കൊച്ചി: തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് സുരേഷ് ഗോപി. തരുൺ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സിനിമയെ പ്രശംസിച്ച് സുരേഷ് ഗോപിയും പോസ്റ്റ് ഇട്ടിട്ടുണ്ട്. നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം മികച്ച നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ഓപ്പറേഷൻ ജാവ.
‘ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തൊട്ടെടോ, അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്‌ട്രീയത്തിന് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും’ എന്ന് സുരേഷ് ഗോപി പറഞ്ഞതായി തരുൺ മൂർത്തി കുറിച്ചു.
അദ്ദേഹം എന്നോട് പറഞ്ഞൊരു വാചകമുണ്ട്.ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തോട്ടെടോ!! അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ…
Posted by Tharun Moorthy on Friday, May 21, 2021
‘തരുൺ മൂർത്തിയെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതായിരുന്നു, മാത്രമല്ല അതിന്റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയവും ഫലപ്രദവുമായ നിർമ്മാണം ഞാൻ പൂർണ്ണമായും ആസ്വദിച്ചു. പ്രശാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്ക്മാൻ, വിനായകൻ, തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്’ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബർ കേസുകളും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ ജാവ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ബാലു വർഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, വിനീത കോശി, വിനായകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.















