വാഷിംഗ്ടൺ: തായ്വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ തടഞ്ഞുകൊണ്ട് അമേരിക്ക. ചൈനയുടെ ഭീഷണിയെ അവഗണിച്ചാണ് അമേരിക്ക് തായ്വാന് ആവശ്യമുള്ള വാക്സിനുകൾ എത്തിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സെനറ്റർമാർ എത്തിയത്. അമേരിക്കുടെ നീക്കം ചൈനയുടെ താൽപ്പര്യത്തിനും അഖ ണ്ഡതയ്ക്കും എതിരാണെന്ന് ബീജിംഗ് പ്രസ്താവന നടത്തിക്കഴിഞ്ഞു.
അമേരിക്കൻ സെനറ്റർമാർ അടങ്ങുന്ന പ്രതിനിധിസംഘം കഴിഞ്ഞ ശനിയാഴ്ചയാണ് തായ്വാനിലെത്തിയത്. 7,50,000 ഡോസ് വാക്സിൻ എത്തിക്കുമെന്നാണ് അമേരിക്ക ഉറപ്പുനൽകിയത്. ദ്വീപിന് നിർണ്ണായകസമയത്ത് ലഭിച്ച വേനൽമഴയാണ് അമേരിക്കയുടെ സഹായമെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ പറഞ്ഞു.
ചൈനയുടെ ഭാഗമായിട്ടുപോലും കൊറോണ വ്യാപനത്തെ തടഞ്ഞു നിർത്തിയ ലോകത്തിലെ ഏക രാജ്യമാണ് തായ്വാൻ. ഇതുവരെ 37 പേർ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയുടെ വാക്സിൻ വാങ്ങില്ലെന്ന് തായ്വാൻ തുടക്കത്തിലേ തന്നെ തീരുമാന മെടുത്തിരുന്നു. ഒപ്പം ലോകാരോഗ്യസംഘടനയുടെ ആരോഗ്യവിഭാഗത്തിൽ ചൈനയുടെ എതിർപ്പിനെ മറികടന്ന് ലോകരാജ്യങ്ങൽ തായ്വാനെ ഉൾപ്പെടുത്തിയതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്.
Comments