അസുഖം വന്നാല്‍ ഉടനടി ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടണം , അത് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് ഒരു മൂന്നു വയസ്സുകാരി.
ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ മാതാപിതാക്കള്‍ കൂടെയില്ലാതെ ഒറ്റക്ക് ഡോക്ടറെ കാണാന്‍ എത്തിയതാണ് നാഗാലാന്‍ഡ് സ്വദേശിയായ ലിപാവി. ഈ കൊച്ചു മിടുക്കിയുടെ മാതാപിതാക്കള്‍ വായലില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ വീടിനടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്താനായി ഒറ്റയ്ക്ക് വന്നതാണ് ലിപാവി.
സുന്‍ഹെബോട്ടോ ജില്ലയിലെ ഘതാഷി തഹ്സിലിലെ ഹെബോളിമി ആരോഗ്യ കേന്ദ്രത്തിലാണ് ലിപാവി ഒറ്റയ്ക്ക് എത്തിയത് . . കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് മാസ്ക്ക് ധരിച്ചാണ് ഈ കൊച്ചുമിടുക്കി ആശുപത്രിയിലെത്തിയത്.
ഒറ്റക്ക് ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ ചിത്രം നിരവധിപേര്‍ പങ്കുവെക്കുകയും പെണ്‍കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. മുതിര്‍ന്നവര്‍ പോലും ഇത്രയധികം ഉത്തരവാദിത്തം കാണിക്കാറില്ലെന്നും, കുട്ടിയെ ഈ രീതിയില്‍ സ്വയം പര്യാപ്തയാക്കി വളര്‍ത്തിയതിന് മാതാപിതാക്കളെ പ്രശംസിച്ചും, ലിപാവിയുടെ അസുഖം വേഗത്തില്‍ സുഖമാകട്ടെ എന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വന്നത്.
Comments