മിഷിഗൺ : ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ കസേരയിൽ കുടുങ്ങിയ താരത്തെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തേണ്ടി വന്നു.വ്യത്യസ്തമായ രീതിയിൽ ടിക് ടോക് വീഡിയോ ചെയ്യാൻ ശ്രമിച്ച സിഡ്നി ജോ എന്ന ടിക് ടോക്കറാണ് ഒടുവിൽ കസേരയിൽ കുടുങ്ങി ഫയർഫോഴ്സിനെ വിളിക്കേണ്ടി വന്നത്. അരമണിക്കൂറോളം കസേരയിൽ നിന്ന് പുറത്തുവരാനാകാതെ ജോ കുടുങ്ങിക്കിടന്നു.
കസേരയ്‌ക്കുള്ളിൽ കുടുങ്ങിയ വീഡിയോ ചെയ്യുകയായിരുന്നു മിഷിഗൺ സ്വദേശിയായ ജോ. ലൈംഗിക ചുവയുള്ള വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്കറാണ് ഇവർ. ജോയുടെ അരക്കെട്ട് കസേരയുടെ കമ്പികൾക്കിടയിൽ കുടുങ്ങിപ്പോയതാണ് പ്രശ്നമായത്. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച ജോ കസേരയും കൊണ്ട് നടന്നു നീങ്ങുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു.ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് ജോയെ മോചിപ്പിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തായാലും രണ്ട് വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചത്.
വ്യത്യസ്തമായ ടിക് ടോക് വീഡിയോകൾ ചെയ്ത് താരമാകാൻ നോക്കുന്നവർക്ക് ഇതുപോലെ നിരവധി അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അപകടകരമായ വീഡിയോകൾ ചെയ്യാൻ ശ്രമിച്ച് നിരവധി പേർക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു. നിലവിൽ ഈ ആപ്പ് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.
Comments