നാഗചൈതന്യം കുടികൊളളുന്ന പാമ്പുമേക്കാട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

നാഗചൈതന്യം കുടികൊളളുന്ന പാമ്പുമേക്കാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

 

സര്‍പ്പാരാധന കാലങ്ങള്‍ക്കു മുന്നേ ആരംഭിച്ചതാണ്. നാഗകാവുകളും മനകളുമെല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. നാഗാരാധനയ്‌ക്കായുളള നിരവധി ക്ഷേത്രങ്ങളും കാവുകളും ഇന്നും കേരളത്തിലുണ്ട്. സര്‍പ്പദോഷം മാറുവാനും പരിഹാരങ്ങള്‍ ചെയ്യുവാനുമായി നിരവധി ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ്പാമ്പുമേക്കാട്ട് മന. അതിശയിപ്പിക്കുന്ന കഥകളാലും അവിശ്വസനീയങ്ങളായ മിത്തുകളാലും സമ്പന്നമാണ് ഇവിടം. തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലുക്കില്‍ വടമ വില്ലേജിലാണ് പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്.
സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മനയ്‌ക്ക് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

മന്ത്ര തന്ത്രങ്ങളില്‍ ഏറെ പേരുകേട്ടവരായിരുന്നു മേക്കാട്ടുമനക്കാര്‍. എങ്കിലും നിത്യദുഖവും ദാരിദ്രവും മനയെ അക്കാലത്ത് വിടാതെ പിന്തുടര്‍ന്നിരുന്നുവത്രെ. ഇതിനു പരിഹാരം വേണമെന്ന ആലോചനയില്‍ അവിടുത്തെ മൂത്ത നമ്പൂതിരി പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടകാലം നീണ്ടു നില്‍ക്കുന്ന ഭജനമിരിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ സര്‍പ്പരാജനായ വാസുകി ഒരു ദിവസം പ്രത്യക്ഷപ്പെട്ടു.

പവിത്രമായ മാണിക്യ കല്ലുമായി പ്രത്യക്ഷപ്പെട്ട നാഗരാജനോട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തില്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും നമ്പൂതിരി ആവശ്യപ്പെട്ടു, വാസുകി അത് സമ്മതിക്കുകയും ചെയ്തു. വാസുകിയില്‍ നിന്നും അനുഗ്രഹം നേടി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്നും നമ്പൂതിരി തിരികെ പോന്നു. അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറിയാണ് നാഗത്താന്‍ മനയിലെത്തിയതെന്നാണ് വിശ്വാസം. മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിലാണ് നാഗത്താനെ പ്രതിഷ്ഠിച്ചത്. തുടര്‍ന്നുള്ള കാലം നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകള്‍ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകള്‍ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യമാലയില്‍ പറഞ്ഞുവയ്‌ക്കുന്നത്. ഇതിനു ശേഷമാണ് ഇവിടെ നാഗാരാധന തുടങ്ങിയത് എന്നാണ് വിശ്വാസം.

ആദ്യ കാലങ്ങളില്‍ മേക്കാട് മന എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ആരംഭിച്ച സര്‍പ്പാരാധനയാണ് മനയുടെ പേര് പാമ്പുമേക്കാട് എന്നാകാന്‍ കാരണമായത്. നമ്പൂതിരിക്ക് ലഭിച്ച മാണിക്കക്കല്ല് ഇന്നും മനയില്‍ സുരക്ഷിത സ്ഥാനത്തുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മനയ്‌ക്ക് ചുറ്റുമായി അഞ്ച് കാവുകളാണുള്ളത്. അതിലേറ്റവും പ്രധാനം തെക്കേക്കാവാണ്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന വൃശ്ചികം ഒന്നാണ് മനയിലെ ഏറ്റവും വിശേഷ ദിവസമായി അറിയപ്പെടുന്നത്. അന്നേദിവസം ഇവിടെ കളമെഴുത്തു പാട്ടും നടത്തും. മിഥുനം, കര്‍ക്കിടകം, ചിങ്ങം, ഒഴികെയുളള എല്ലാ മലയാള മാസം ഒന്നാം തീയതിയും. കര്‍ക്കിടകം അവസാന ദിവസവും, കന്നിമാസം ആയില്യം നാളിലും. മീനത്തില്‍ തിരുവോണം മുതല്‍ ഭരണി വരെയുള്ള ദിവസങ്ങളിലും മനയുടെ അകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മനയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ സര്‍പ്പ ദോഷങ്ങള്‍ക്കു പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വാസം.

Tags: Trissur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies