നിത്യേന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി നമുക്ക് മുന്നിലൂടെ കടന്നു പോകാറുണ്ട്. എന്നാല്‍ അവയില്‍ ചിലതെങ്കിലും കാണുമ്പോള്‍ തന്നെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യന്റെയും പക്ഷിയുടെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മേശയിലേക്ക് വന്നിരുന്ന പക്ഷി അദ്ദേഹത്തിന്റെ പാത്രത്തില്‍ നിന്ന് കൊത്തിപ്പെറുക്കാന്‍ തുടങ്ങി. പക്ഷിയെ ഓടിക്കുകയോ തന്റെ ഭക്ഷണപാത്രം മാറ്റുകയോ ചെയ്യാതെ ആ മനുഷ്യന് ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു. മേഘരാജ് ദേശാലെ എന്നയാളുകളുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നുമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന ഇരുവരെയും ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ പെട്ടന്നു തന്നെ വൈറലായ ഈ വീഡിയോ 2.9 മില്യണിലധികം പേരാണ് കണ്ടത്. സഹജീവി സ്നേഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം, ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് അസുഖങ്ങള്‍ വരാന്‍ കാരണമാകും. പക്ഷികള്‍ക്ക് മറ്റൊരു പാത്രത്തില്‍ വെച്ച് ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും വന്നു കഴിഞ്ഞു .
Comments