അംബാനിയും അദാനിയും മുന്നോട്ടു തന്നെ; 2021 ലെ ആദ്യ ആറ് മാസങ്ങളിൽ ഇരുവരുടെയും സമ്പത്തിൽ വർദ്ധന
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിയും അദാനിയും മുന്നോട്ടു തന്നെ; 2021 ലെ ആദ്യ ആറ് മാസങ്ങളിൽ ഇരുവരുടെയും സമ്പത്തിൽ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 09:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകം കൊറോണയുടെ രണ്ടാം വ്യാപനത്തിൽ പകച്ചു നിൽക്കുമ്പോഴും മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെയുളള ഇന്ത്യൻ വ്യവസായ ഭീമൻമാർ മുന്നോട്ടു തന്നെ. ഇരുവരും ഉൾപ്പെടെ ആറ് ഇന്ത്യൻ വ്യവസായ പ്രമുഖർ 2021 ലെ ആദ്യ ആറ് മാസത്തിൽ നേടിയ സമ്പാദ്യം 44.75 ബില്യൻ ഡോളറാണ്. ബ്ലൂംബെർഗ് ബില്യനെയർ ഇൻഡെക്‌സിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

നേട്ടമുണ്ടാക്കിയവരിൽ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയാണ് മുൻപിൽ. 27.4 ബില്യനിൽ നിന്നും 61.2 ബില്യൻ ഡോളറിലേക്കാണ് അദാനിയുടെ സമ്പത്ത് ഈ വർഷം ഉയർന്നത്. ലോകത്തിലെ അതിസമ്പന്നരിൽ 19 ാം സ്ഥാനത്താണ് അദാനി.

അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 220 ശതമാനമാണ് ആറ് മാസത്തിനുളളിൽ ഉയർന്നത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ എന്നിവയുടെ ഓഹരിവിലയിലും 2021 ലെ ആദ്യ ആറ് മാസങ്ങളിൽ 135 മുതൽ 185 ശതമാനം വരെ വർദ്ധനയുണ്ടായി.

മുകേഷ് അംബാനിയുടെ സമ്പത്ത് 2.61 ബില്യനിൽ നിന്നും 79.3 ബില്യൻ ഡോളറിലേക്കാണ് ഉയർന്നത്. ലോകത്തിലെ സമ്പന്നരിൽ പന്ത്രണ്ടാം സ്ഥാനത്താണ് അംബാനി. അബുദാബിയിലെ പെട്രോ കെമിക്കൽ മേഖലയിൽ റിലയൻസ് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.

വിപ്രോയുടെ സ്ഥാപക ചെയർമാൻ അസീം പ്രേംജി, എച്ച്‌സിഎൽ ഉടമ ശിവ നാടാർ എന്നിവരാണ് 2021 ലെ ആദ്യ ആറ് മാസത്തിൽ മികച്ച നേട്ടമുണ്ടാക്കിയ മറ്റ് വ്യവസായികൾ. വിപ്രോയുടെ ഓഹരിവിലയിൽ 41 ശതമാനമാണ് വർദ്ധന ഉണ്ടായത്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies