സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരുടെ രാജ്യവിരുദ്ധ നടപടികൾക്ക് കൂടുതൽ തെളിവ്: 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരുടെ രാജ്യവിരുദ്ധ നടപടികൾക്ക് കൂടുതൽ തെളിവ്: 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 07:22 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയിൽവെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസ് സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിലാണിത്. സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങൾ തെളിയിക്കുന്ന തെളിവുകളാണ് യുപി പോലീസ് സമർപ്പിച്ചത്. ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം മുതലെടുത്ത് വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനും കലാപം സൃഷ്ടിക്കാനുമാണ് സിദ്ദിഖ് കാപ്പനും മറ്റ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായ അതിഖൂർ റഹ്മാനും ആലമും മസൂദും അടക്കമുള്ളവർ ഇവിടേയ്‌ക്ക് പോയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വിഷയം എങ്ങനെ കലാപമുണ്ടാക്കാൻ ഉപയോഗിക്കാം എന്നത് ചർച്ച ചെയ്യാൻ ഇവർ അതീവ രഹസ്യമായി ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന നേതാവ് കെ.പി കമാൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സിദ്ദിഖ് കാപ്പൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഇതിനുള്ള തെളിവുകൾ സിദ്ദിഖ് കാപ്പന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് പറയുന്നു. ശിൽപ്പശാല സംബന്ധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി സിദ്ദിഖ് കാപ്പൻ ചാറ്റ് ചെയ്തിരുന്നു.

സിദ്ദിഖ് കാപ്പനടക്കം അറസ്റ്റിലായ നാല് പേരിൽ നിന്ന് ആറ് സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പും 1717 അച്ചടിച്ച കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. കലാപത്തിൽ തങ്ങളെ തിരിച്ചറിയാതിരിക്കാൻ എന്ത് പദ്ധതി സ്വീകരിക്കണമെന്നാണ് കണ്ടെടുത്ത ചില പേപ്പറുകളിൽ അച്ചടിച്ചിരിക്കുന്നത്. ജാതി മത അടിസ്ഥാനത്തിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള കാര്യങ്ങളും കടലാസിൽ ചേർത്തിട്ടുണ്ട്.

ദളിതർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഗൂഢാലോചന, ഹത്രാസ് പെൺകുട്ടിയ്‌ക്ക് നീതിയെന്ന പേരിൽ വെബ്‌സൈറ്റ്, യുവാക്കളിൽ രാജ്യ വിരുദ്ധത, ഇങ്ങനെ സംഘർഷമുണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. വിദേശത്ത് നിന്നും ഇവർക്ക് വൻതോതിൽ സംഭാവന ലഭിച്ചിട്ടുണ്ട്. ഇതിനും തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Tags: siddique kappan
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies