അഗർത്തല: ത്രിപുര പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) അനുരാഗ് ധങ്കറിനെ തിങ്കളാഴ്ച അഗർത്തലയിലെ പോലീസ് ആസ്ഥാനത്തെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക വിവരം. എന്നാൽ മരണകാരണം അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവം അറിഞ്ഞതോടെ ത്രിപുര മുഖ്യമന്ത്രി ഉൾപ്പെടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്തെത്തി. തുടർന്ന് ഡിജിപിയുടെ മൃതദേഹം അഗർത്തലയിലെ ജി.ബി. ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണത്തിന്റെ യഥാർത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.















