കിറ്റെക്‌സിനെ വീണ്ടും വേട്ടയാടി തൊഴിൽവകുപ്പ്; വധശിക്ഷ പോലും വിധിക്കാവുന്ന കുറ്റം ചെയ്തുവെന്ന് നോട്ടീസ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റെക്‌സിനെ വീണ്ടും വേട്ടയാടി തൊഴിൽവകുപ്പ്; വധശിക്ഷ പോലും വിധിക്കാവുന്ന കുറ്റം ചെയ്തുവെന്ന് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2021, 05:16 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും വ്യവസായ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്‌സിനെ വീണ്ടും വേട്ടയാടി തൊഴിൽ വകുപ്പ്. ഇന്ത്യയിൽ നിലവിലുളള 76 നിയമങ്ങൾ ലംഘിച്ചതായി കാണിച്ച് കിറ്റെക്‌സിന് തൊഴിൽ വകുപ്പ് നോട്ടീസ് നൽകി. എന്നാൽ ഇതിൽ പലതും തന്റെ കമ്പനിക്ക് ബാധകമുളളതല്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് പറഞ്ഞു. തന്നെ വധശിക്ഷയ്‌ക്ക് വിധിക്കാവുന്ന വരെ കുറ്റം ചെയ്തുവെന്നാണ് നോട്ടീസിൽ പറയുന്നതെന്നും സാബു ജേക്കബ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടാണ് നോട്ടീസ് ലഭിച്ചത്. കേരളത്തിലെ എല്ലാ വ്യവസായികളും ഇതുപോലെ പീഡിപ്പിക്കപ്പെടുകയാണ്. ഭയന്നിട്ട് ആരും പുറത്തുപറയുന്നില്ല. കിറ്റെക്‌സ് ഗ്രൂപ്പിന് ഏത് സംസ്ഥാനത്തേക്കും അനായാസം മാറാൻ സാധിക്കും. പക്ഷെ ഒരു ലക്ഷവും രണ്ട് ലക്ഷവും ഉൾപ്പെടെ കുറഞ്ഞ സംഖ്യകൾ മുടക്കുന്ന സംരംഭകരോടും ഇതാണ് സമീപനമെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

താൻ ഉന്നയിച്ച വിഷയം പരിശോധിക്കാനോ പരിഹരിക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. തന്റെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷമാണ് സർക്കാരിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയത്. എല്ലാ റിപ്പോർട്ടുകളും അദ്ദേഹത്തിന് നൽകുകയും ചെയ്തു.

എല്ലാ നിയമങ്ങളും പാലിച്ചാണ് കിറ്റെക്‌സ് പ്രവർത്തിക്കുന്നത്. നോട്ടീസിൽ പറഞ്ഞ 76 നിയമങ്ങളും പാലിക്കുന്ന ഏത് വ്യവസായമാണ് കേരളത്തിൽ ഉളളതെന്ന് സാബു ജേക്കബ് ചോദിച്ചു. എല്ലാ രേഖകളും ഹാജരാക്കാം. തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. 26 വർഷം സംരംഭവുമായി ഇവിടെ താൻ പ്രവർത്തിക്കുന്നു. എന്നാൽ 76 നിയമങ്ങൾ ലംഘിച്ചതായി ഇപ്പോഴാണോ കണ്ടെത്തിയതെന്നും സാബു ജേക്കബ് ചോദിച്ചു. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും നടപടിയെടുക്കുകയാണ് വേണ്ടതെന്നും സാബു ജേക്കബ് പറഞ്ഞു.

സ്ഥാപനത്തിലെ തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ചാണ് പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയതായും ഫാക്ടറി പ്രവർത്തിപ്പിക്കാനുളള സാഹചര്യം പോലും ഇല്ലാതാക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies