ഒരു വർഷം ആയിരം വീട്: ലൈറ്റ് ഹൗസ് പദ്ധതിയുടെ പുരോഗതി ഡ്രോൺ വഴി വിലയിരുത്തി പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വർഷം ആയിരം വീട്: ലൈറ്റ് ഹൗസ് പദ്ധതിയുടെ പുരോഗതി ഡ്രോൺ വഴി വിലയിരുത്തി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2021, 11:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈറ്റ് ഹൗസ് പ്രൊജക്ടിന്റെ പുരോഗതി ഡ്രോൺ വഴി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. ഒരു വർഷം കൊണ്ട് ആയിരം വീടുകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വർഷം ജനുവരി ആദ്യമാണ് പ്രധാനമന്ത്രി ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലവിൽ ആറ് സ്ഥലങ്ങളിൽ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മറ്റ് വീടുകളെ അപേക്ഷിച്ച് ഈ വീടുകൾക്ക് താരതമ്യേന ചെലവ് കുറവാണെന്നുള്ളതാണ് ഒരു സവിശേഷത.

രാജ്‌കോട്ട്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, റാഞ്ചി, അഗർത്തല എന്നിവിടങ്ങളിലാണ് വീട് നിർമ്മാണം നടക്കുന്നത്. രാജ്‌കോട്ടിൽ നിർമ്മിക്കുന്ന വീടുകളിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് സാങ്കേതിക വിദ്യയാണ്. തുരങ്കങ്ങൾ പോലെയുള്ള കോൺഗ്രീറ്റ് നിർമ്മാണ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.

മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിർമ്മിക്കുന്ന വീടുകളിലെ മതിലുകളുടെ നിർമ്മാണത്തിനായി ചെങ്കല്ലുകളോ കരിങ്കല്ലുകളോ ഉപയോഗിക്കുന്നില്ല. ഇതിന് പകരമായി നേരത്തെ തയ്യാറാക്കിവെച്ച സാന്റ്‌വിച്ച് പാനലുകളാണ് ഉപയോഗിക്കുന്നത്. കാനഡയിൽ നിന്നുള്ള സാങ്കേതിക വിദ്യാണ് ലക്‌നൗവിൽ നിർമ്മിക്കുന്ന വീടുകളിൽ പരീക്ഷിക്കുന്നത്. ചുവരുകളിൽ പെയ്ന്റുകളോ, പ്ലാസ്റ്ററോ ഉപയോഗിക്കേണ്ടി വരാത്ത നിർമ്മാണ രീതിയാണിത്.

വ്യത്യസ്ത നഗരങ്ങളിലായി ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണ പ്രവൃത്തികളാണ് നിലവിൽ ആറിടത്തും പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയിലൂടെ വീട് നിർമ്മാണം കൂടുതൽ വേഗത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കൂടാതെ വിദ്യാർത്ഥികൾക്കും, ശിൽപ്പികൾക്കും, എഞ്ചിനീയർമാർക്കും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും പ്രയോഗവത്കരിക്കാനും ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ.

Tags: Narendra ModiLIGHT HOUSE PROJECT
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies