റിയാദ്: സൗദിയിലെ സാംസ്കാരിക സംഘടനയായ കേളി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ജീവസ്പന്ദനം2024’ എന്ന പേരിൽ വെളളിയാഴ്ച മലാസ് ലുലു ഹൈപ്പർ മാർക്കറ്റിലാണ് പരിപാടി നടക്കുക. രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക.
റിയാദ് മീഡിയ ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ മധു പട്ടാമ്പി, നസീർ മുള്ളുർക്കര കെപിഎം സാദിഖ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി
എന്നിവർ പങ്കെടുത്തു.