ലക്‌നൗ : 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മതം മാറ്റിയ കേസിലെ പ്രതി ഖാസിം ഖുറേഷിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ഒളിവിൽ കഴിയുന്ന ഇയാൾക്കായി ആഗ്രാ പോലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾക്കായി വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ കുടുംബവും പ്രദേശത്തെ ബിജെപി പ്രവർത്തകനും നൽകിയ പരാതിയിൽ ഖുറേഷിയ്‌ക്കെതിരെ കേസ് എടുത്തത്. ഖുറേഷിയും കുടുംബവും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. വിവരം അറിഞ്ഞതോടെ ഖുറേഷി ഒളിവിൽ പോകുകയായിരുന്നു. പരാതിയിൽ ഇയാളുടെ വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ, പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് ഖുറേഷിയ്‌ക്കും കുടുംബത്തിനും മേൽ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ പോക്‌സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മതംമാറ്റാൻ നേതൃത്വം നൽകിയ ഇസ്ലാമിക പുരോഹിതനെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആഗ്ര സ്വദേശിനിയായ പെൺകുട്ടിയാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായത്. വിക്കി യാദവ് എന്ന പേരിൽ സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റിയത്.
Comments